ഓച്ചിറ: ക്ലാപ്പന 15-ാം വാര്‍ഡില്‍ വയല്ഭാഗങ്ങളോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന അപൂര്‍വയിനം കണ്ടല്‍ ചെടികള്‍ വ്യാപകമായി വെട്ടിനശിപ്പിക്കുന്നു. കണ്ടല്‍ ചെടികള്‍ വെട്ടിനശിപ്പിച്ച ഭാഗങ്ങളില്‍ ഗ്രാവല്‍ ഇട്ട് നികത്തി ഫ്ലോട്ടുകളായി വസ്തു വില്‍പ്പനയ്ക്ക് എന്ന ബോര്‍ഡും സ്ഥാപിച്ചു കഴിഞ്ഞു. കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ ഭൂമാഫിയയാണ് സംഭവത്തിന് പിന്നില്‍. പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ ചില നേതാക്കളുടെ ഒത്താശയോടുകൂടിയാണ് ഈ കണ്ടല്‍ നശീകരണം വ്യാപകമായി നടക്കുന്നത്. സംരക്ഷിത കണ്ടല്‍ മേഖലയായി പ്രഖ്യാപിച്ച ഈ മേഖലയില്‍ നടക്കുന്ന കണ്ടല്‍ നശീകരണം കണ്ടില്ലെന്ന് നടിച്ച് ഉദ്യോഗസ്ഥര്‍ വയല്‍ നികത്തലിനും കണ്ടല്‍ നശീകരണത്തിനും കൂട്ടുനില്‍ക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം ചില യുവജനസംഘടനകളുടെ നേതൃത്വത്തില്‍ കൊടികുത്തി ഈ മേഖലകളില്‍ സമരം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: