ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി നടത്തിയ ‘മൂന്നര മിനുറ്റ് നാടകമല്ല’ വിവാദ ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ കാരണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി.
ഓര്‍ഡിനന്‍സ് തിരിച്ചയക്കാന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി തയ്യാറായതാണ് കോണ്‍ഗ്രസിന് വീണ്ടുവിചാരമുണ്ടാക്കിയതിനു പിന്നിലെന്നും അദ്വാനി ബ്ലോഗിലൂടെ വ്യക്തമാക്കി. സാഹചര്യം മുതലെടുക്കാന്‍ സോണിയാഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം രാഹുല്‍ഗാന്ധി പ്രവര്‍ത്തിച്ചതായും അദ്വാനി കുറ്റപ്പെടുത്തി.
വിവാദ ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ കാരണമായത് രാഹുല്‍ഗാന്ധിയുടെ വിമര്‍ശനമാണെന്ന മാധ്യമങ്ങളുടെ കണ്ടെത്തലിനെതിരെ ശക്തമായി പ്രതികരിച്ച അദ്വാനി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ ഇടപെടലാണ് വീണ്ടുവിചാരത്തിനു കോണ്‍ഗ്രസിനെയും കേന്ദ്രസര്‍ക്കാരിനേയും പ്രേരിപ്പിച്ചതെന്നും വ്യക്തമാക്കി.
ഭരണഘടനാവിരുദ്ധമായ വ്യവസ്ഥകളുമായി കുറ്റവാളികളായ സാമാജികര്‍ക്ക് താല്‍ക്കാലിക സംരക്ഷണം നല്‍കികൊണ്ടുള്ള വിവാദ ഓര്‍ഡിനന്‍സിനെതിരെ ആദ്യം രംഗത്തെത്തിയത് ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജാണ്. തന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘം സപ്തംബര്‍ 26ന് രാഷ്ട്രപതി ഭവനിലെത്തി 45 മിനുറ്റ് പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തി.
എത്ര ഗുരുതരമാണ് ഓര്‍ഡിനന്‍സിന്റെ ഉള്ളടക്കം എന്ന് രാഷ്ട്രപതിയെ ബോധ്യപ്പെടുത്തുന്നതില്‍ തങ്ങളുടെ സന്ദര്‍ശനം ഉപകരിച്ചു. ഓര്‍ഡിനന്‍സിലെ നിയമവിരുദ്ധ ഘടകങ്ങള്‍ തങ്ങളാണ് രാഷ്ട്രപതിയെ ധരിപ്പിച്ചത്. ഓര്‍ഡിനന്‍സ് തിരിച്ചയക്കണമെന്നും രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരുന്നു.
പ്രതിപക്ഷ സംഘം പുറത്തിറങ്ങിയ ഉടന്‍ തന്നെ രാഷ്ട്രപതി ആഭ്യന്ത്രരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേ,നിയമമന്ത്രി കപില്‍ സിബല്‍,പാര്‍ലമെന്ററി കാര്യമന്ത്രി കമല്‍നാഥ് എന്നിവരെ അടിയന്തിരമായി വിളിച്ചുവരുത്തിയതോടെ ഓര്‍ഡിനന്‍സ് തിരിച്ചയച്ചേക്കുമെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ പ്രചരിച്ചത്.
സര്‍ക്കാരിനെതിരായ ഈ സാഹചര്യം മുതലാക്കുക മാത്രമാണ് രാഹുലിനെ ഉപയോഗിച്ചു സോണിയാഗാന്ധി ചെയ്തത്.
സര്‍ക്കാരിനു നാണക്കേടുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ രാഹുലിനെ മുന്നില്‍ നിര്‍ത്തിയുള്ള സോണിയയുടെ നാടകമാണ് തുടര്‍ന്ന് ദല്‍ഹി പ്രസ്ക്ലബില്‍ നടന്നത്.
എന്നാല്‍ ഈ നടപടിയോടെ കേന്ദ്രസര്‍ക്കാരിന്റെ പ്രതിച്ഛായ പൂര്‍ണ്ണമായും തകര്‍ന്നതായും അദ്വാനി ബ്ലോഗിലൂടെ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: