ആദ്യയുഗത്തിലെ മനുഷ്യന് രണ്ടാം കാലഘട്ടത്തിലെ മനുഷ്യന്റെ കാഴ്ചപ്പാടിനെ മനസ്സിലാക്കാനോ, സങ്കല്പിക്കാന്ക്കൂടി സാധിക്കുകയില്ല. അതുപോലെ രണ്ടാം കാലഘട്ടത്തിലെ മനുഷ്യന് ഗവേഷണയുഗത്തിലെ മനുഷ്യന്റെ സാധ്യതകളെപ്പറ്റി സ്വപ്നം കാണാന്‍കൂടി കഴിയുമായിരുന്നില്ല. ചരിത്രപരമായി നോക്കിയാല്‍ നമുക്കറിയാനാകും. നിരീക്ഷണയുഗത്തിലെ മനുഷ്യനെ ആദിയുഗത്തിലെ മനുഷ്യന് അഭിനന്ദിക്കുകയോ ആസ്വദിക്കുക തന്നെയോ ചെയ്യാന്‍ കൂട്ടാക്കിയില്ലെന്ന് മാത്രമല്ല, അവനെ ചുച്ഛിക്കുകയും വിമര്‍ശിക്കുകയും കുറ്റപ്പെടുത്തുകയുമാണ് ചെയ്തിരുന്നതെന്ന്. അതുപോലെ തന്നെ ശാസ്ത്രീയ യുഗത്തിന്റെ ആരംഭംകുറിച്ച വ്യവസ്ഥാപിത ചിന്താശീലരെ അന്ധവിശ്വാസയുഗത്തിലെ ശക്തരായ മനുഷ്യര്‍ കഠിന ശിക്ഷാര്‍ഹരായി കരുതുകയും ചെയ്തിരുന്നുവെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ഇന്നത്തെ ശാസ്ത്രീയ യുഗത്തിലാവട്ടെ, ഗവേഷണ പരീക്ഷണങ്ങളുടെ ആള്ക്കാര് നമ്മുടെ സിദ്ധന്മാരായ ദ്രഷ്ടാക്കളേയും തത്വജ്ഞാനികളേയും കഠിനമായാക്ഷേപിക്കുകയാണ്. ചരിത്രം ആവര്‍ത്തിക്കുന്നു; പക്ഷേ ഒരു ചരിത്രവിദ്യാര്‍ത്ഥി തന്റെ പാഠങ്ങള്‍ പഠിക്കുന്നത് ചരിത്രത്തിന്റെ തുടര്‍ച്ചയായുള്ള ഇത്തരം ആവര്ത്തനങ്ങളില്നിന്നാണ്.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: