പാനൂര്‍: പാനൂരിനടുത്ത് പാറാട്ട് ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ നാല് എസ്ഡിപിഐക്കാര്ക്ക്് ഗുരുതരമായി പരിക്കേറ്റു. പാറാട്ട് പെട്രോള്‍ പമ്പിനടുത്ത് വയലിലാണ് സ്ഫോടനം നടന്നത്. ഇന്നലെ രാത്രി 8.30 ഓടെയാണ് സംഭവം. എസ്ഡിപിഐക്കാരായ മുഹമ്മദ്, പക്കു എന്ന അഫ്സല്, വടക്കേവീട്ടില്‍ ജാസിം, വലിയ വീട്ടില്‍ മുസഫര്‍ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്ഡിപിഐ-മുസ്ലീം ലീഗ് സംഘങ്ങളുടെ ശക്തികേന്ദ്രത്തിലാണ് സ്ഫോടനം നടന്നത്. സ്ഫോടനം നടന്ന സ്ഥലത്ത് രക്തം തളം കെട്ടിക്കിടക്കുകയാണ്. കൂടുതല്‍ പേര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റതായി സംശയിക്കുന്നു. സ്ഫോടനത്തിന് ശേഷം പോലീസ് നടത്തിയ പരിശോധനയില്‍ 25 ഓളം ഉഗ്രസ്ഫോടന ശേഷിയുള്ള ബോംബുകള്‍ കണ്ടെടുത്തു. എസ്പി രാഹുല്‍ ആര് നായര്‍, എഎസ്പി പി.നാരായണന്, സി.ഐ ജയന് ഡൊമനിക്, കൊളവല്ലൂര്‍ എസ്ഐ ഫാസിസ് അഹമ്മദ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രദേശത്തെ ലീഗ് ഓഫീസുകളില്‍ പോലീസ് റെയ്ഡ് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: