റോം: രാഷ്ട്രീയ ജീവിതത്തിലെ കടമ്പകളിലൊന്നിനെ ഇറ്റാലിയന്‍ പ്രധാനമന്ത്രി എന്റികോ ലെറ്റ അതിജീവച്ചു. സെനറ്റിനു മുന്നില്‍വന്ന അവിശ്വാസപ്രമേയത്തെ എഴുപതിനെതിരെ 235 വോട്ടുകള്‍ക്ക് ലെറ്റ അനായാസം അതിജീവിച്ചു.
പിന്തുണ പിന്‍വലിക്കുമെന്ന മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്കോണിയുടെ ഭീഷണിയെ തുടര്‍ന്നാണ് ലെറ്റ മന്ത്രിസഭ ആടിയുലഞ്ഞത്.
എന്നാല്‍ സ്വന്തംപാര്‍ട്ടിയില്‍ അഭിപ്രായ സമന്വയമുണ്ടാക്കാന് സാധിക്കാത്ത സാഹചര്യത്തില്‍ മന്ത്രിസഭയെ മറിച്ചിടാനുള്ള നീക്കത്തില്‍ നിന്ന് ബെര്‍ലുസ്കോണി പിന്മാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: