ന്യൂയോര്‍ക്ക്: അമേരിക്കന്‍ പോപ്പ് ഇതിഹാസം മൈക്കല്‍ ജാക്സന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് തിരിച്ചടി. ജാക്സന്റെ മരണകാരണം സംഗീത പരിപാടിയുടെ പ്രമോട്ടര്‍മാരായ എഇജി ലൈവിന്റെ അനാസ്ഥയാണെന്ന് ആരോപിച്ച് കുടുംബാംഗങ്ങള്‍ നല്കിയ പരാതി കോടതി തള്ളി.
2009ലാണ് ജാക്സന് അന്തരിച്ചത്. അനസ്തേഷ്യയ്ക്ക് ഉപയോഗിക്കുന്ന മരുന്നിന്റെ അളവ് കൂടിയതാണ് മരണകാരണമെന്ന് വ്യക്തമായിരുന്നു. ഇതേത്തുടര്‍ന്ന് കോര്‍ണാര്‍ഡ് മുറെ എന്ന ഡോ ക്റ്ററെ നാലു വര്‍ഷത്തേക്ക് ശിക്ഷിച്ചു.പക്ഷേ, ജാക്സനെ പരിചരിക്കാന്‍ മുറയെ കൂലിക്കെടുത്തത് പ്രൊമോര്ട്ടര്മാരാണെന്നും അതിനാല്‍ അവരും കുറ്റക്കാരാണെന്നുമായിരുന്നു ബന്ധുക്കളുടെ വാദം. എന്നാല്‍ ഡോക്ടര്‍ ജോലിക്ക് അയോഗ്യനോ കഴിവുകെട്ടവനോ ആയിരുന്നില്ലെന്ന് വിലയിരുത്തിയ കോടതി അതംഗീകരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: