കോട്ടയം:തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലില്‍ നടന്ന ബിജെപി നേതൃയോഗത്തിലെ നരേന്ദ്രമോദിയുടെ പ്രസംഗം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്കിയ സംഭവത്തില്‍ ബിജെപി ദക്ഷിണ മേഖലാ വൈസ് പ്രസിഡന്റ് ഡി. അശ്വിനീദേവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തതായി ബിജെപി സംസ്ഥാന പ്രസിഡന്റ് മുരളീധരന് പത്രസമ്മേളനത്തില്‍ അറിയിച്ചു. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും അദ്ദേഹം അറിയിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. എം. കെ. നാരായണന് നമ്പൂതിരി, ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: