ദുഷ്ടസംസ്കാരങ്ങളും പഴയ മാലിന്യങ്ങളും തീരെ നീങ്ങാതെ സത്യദര്‍ശനമോ സാക്ഷാത്കാരമോ അസാധ്യം. അതുകൊണ്ട് ആത്മാവിനെ ദര്‍ശിച്ച മനുഷ്യന് സദ്വാസനങ്ങളും അതോടുചേര്‍ന്ന പ്രാരബ്ധവും മാത്രമേ അവശേഷിക്കൂ. ജീവിച്ചിരുന്ന് കര്‍മങ്ങള്‍ ചെയ്യുകയാണെങ്കിലും അത് സത്കര്മമേ ആകൂ. അയാളുടെ നാവില്‍ നിന്ന് അനുഗ്രഹവാക്കുകളേ പുറപ്പെടൂ, കൈകള്‍ നന്മയേ ചെയ്യൂ, മനസ്സ് നല്ലേത വിചാരിക്കൂ; അയാള്‍ എവിടെപ്പോയാലും ആ സാന്നിധ്യം ലോകാനുഗ്രഹത്തിനായിരിക്കും. അയാള്‍ ഒരു ജീവദനുഗ്രഹം തന്നെയായിരിക്കും. അയാള്‍ തന്റെ സാന്നിധ്യമാത്രത്താല്‍ അതിദുഷ്ടന്മാരെപ്പോലും ബഹുവിശിഷ്ടന്മാരാക്കിമാറ്റും. താന്‍ ഒന്നും സംസാരിക്കുന്നില്ലെങ്കിലും ആ സാന്നിധ്യം തന്നെ മനുഷ്യര്‍ക്ക് മംഗളകരമായിരിക്കും. അങ്ങനെയുള്ളവര്‍ വല്ല ഹീനകര്‍മവും ചെയ്യുമോ, അവര്‍ക്ക് ദുഷ്കര്‍മ്മം ചെയ്യാന്‍ സാധിക്കുമോ? അനുഭവം ഒന്ന്, വെറുംവാക്ക് മറ്റൊന്ന്. അവയ്ക്ക് തമ്മില്‍ അജഗജാന്തരമുണ്ട്.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: