ഇസ്ലാമാബാദ്: ബലൂചിസ്ഥാന്‍ നേതാവ് അക്ബര്‍ ബുഗ്തി വധക്കേസില്‍ പാക്കിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനോട് നേരിട്ടു ഹാജരാകാന്‍ ഭീകര വിരുദ്ധ കോടതി ഉത്തരവിട്ടു. കേസിലെ വാദം ഒക്ട്ബോര്‍ 22നു തുടരും.
മുന്‍ ആഭ്യന്തര മന്ത്രി അഭ്താബ് ഷെര്പ്പോ, പ്രവിശ്യ മന്ത്രി ഷൊയ്ബ് നൗഷെര്വാണി എന്നിവര്‍ക്കെതിരായ വിചാരണയ്ക്കിടെ മുഷറഫിന്റെ അസാന്നിധ്യം അന്വേഷക സംഘം ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് കോടതി നടപടി.
സുരക്ഷാ പ്രശ്നം കാരണം കേസിലെ നടപടിക്രമങ്ങള്‍ ക്വറ്റയില്‍ നിന്ന് മാറ്റണമെന്ന മുഷറഫിന്റെ അഭിഭാഷകരുടെ ആവശ്യം കോടതി പരിഗണിച്ചിരുന്നില്ല.
ബലൂചിസ്ഥാന്റെ സ്വയംഭരണാവകാശത്തിനുവേണ്ടി പോരാടിയിരുന്ന ബുഗ്തി 2006ല്‍ സ്ഫോടനത്തിലാണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നിലെ ഗൂഢാലോചനയുടെ പേരില്‍ പിന്നീട് മുഷറഫിനെതിരെ കേസെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: