ബാഗ്ദാദ്: ബാഗ്ദാദ് പ്രവിശ്യയിലെ ഷിയ ഭൂരിപക്ഷ മേഖലയിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ മുപ്പതോളം പേര് കൊല്ലപ്പെട്ടെന്നും നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും സുരക്ഷാ അധികൃതര്‍ വ്യക്തമാക്കി.
ഒമ്പത് കാര്‍ ബോംബ് സ്ഫോടനങ്ങളാണുണ്ടായത്. 2006-2007 കാലഘട്ടത്തില്‍ വര്‍ഗായ വാദവുമായി ബന്ധപ്പെട്ടുണ്ടായ കലാപങ്ങളിലില് ആയിരങ്ങളാണ് കൊെേന്നാടുക്കപ്പെട്ടത്.
എട്ട് വിവിധ സ്ഥലങ്ങളിലായാണ് ബോംബ് സ്ഫോടനമുണ്ടായത്. അതില്‍ ആറ് സ്ഥലങ്ങള്‍ ഷിയ ഭൂരിഭാഗങ്ങളുള്ള സ്ഥലങ്ങളായിരുന്നു. ഒരു സ്ഥലം ഇരു വിഭാഗങ്ങളും ചേര്‍ന്നതായിരുന്നു. വേറൊന്ന് സുന്നി ഭൂരിഭാഗവും.
ഈ മാസം തന്നെ ഇതിന് മുമ്പുണ്ടായ സ്ഫോടനത്തിലും മറ്റുമായി 840ലധികം പേര് കൊല്ലപ്പെട്ടിരുന്നു. ഈ വര്‍ഷം ഇതു വരെയായി 4600 പേരാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: