തിരുവനന്തപുരം: കെപിസിസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡവലപ്മെന്റ് സ്റ്റഡീസിന് വേണ്ടി നെയ്യാര്‍ ഡാമിന് സമീപം നിര്‍മ്മിച്ച പുതിയ മന്ദിര സമുച്ചയം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഉദ്ഘാടനം ചെയ്തു.
കെ.പി.സി.സി പ്രസിഡന്റായതിന് ശേഷം തന്റെ ഒന്പതുവര്ഷത്തെ സ്വപ്നമായിരുന്നു ഈ പഠനഗവേഷണ കേന്ദ്രമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച രമേശ് ചെന്നിത്തല പറഞ്ഞു.
കോണ്‍ഗ്രസും രാജ്യവും ഇന്ന് നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ കേരളത്തിലെ പാര്‍ട്ടി ഒന്നിച്ചു നിന്ന് അടുത്ത തെരഞ്ഞെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസിന് വെളിച്ചം പകര്‍ന്ന നേതാവായ രാജീവ് ഗാന്ധിയുടെ ഓര്‍മ്മ നിലനിര്‍ത്താന്‍ ഈ സ്ഥാപനം ഉപകരിക്കുമെന്ന് കേന്ദ്ര മന്ത്രി വയലാര്‍ രവി അഭിപ്രായപ്പെട്ടു. ചടങ്ങില്‍ പനമ്പള്ളി പ്രതിഭാ പുരസ്ക്കാരം കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ പ്രമുഖ പ്രവാസി വ്യവസായി എം.എ.യൂസഫലിക്ക് സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: