കൊച്ചി: എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ നാല് വരെ നടത്തുന്ന സാവിത്രീ വ്രതയജ്ഞത്തിന്റെ ഭാഗമായി സോമപൂജ നടത്തി.യജ്ഞത്തിന്റെ ഭാഗമായി പ്രസാദമായി നല്കുന്ന ഫലവൃക്ഷത്തൈകളെ ഓഷധികളുടെ അധിദേവതയായ സോമനെ സങ്കല്പിച്ച് വൃക്ഷപൂജ ചെയ്തു.
യജ്ഞവേദിയില്‍ പ്രത്യേകം തയ്യാറാക്കിയ ഉദ്യാനത്തില്‍ കൂവളം,ഇലഞ്ഞി,പ്ലാശ്,കരിങ്ങാലി.ഞാവല്‍.അശോകം,ദന്തപ്പാലം,പതിമുഖം, പ്ലാവ് തുടങ്ങിയ 28 ഇനം വൃക്ഷങ്ങളുടെ തൈകളാണ് സോമപൂജയ്ക്കു തയ്യാറാക്കി വെച്ചത്. സ്ഥലശുദ്ധി വരുത്തി,പത്മമിട്ട് വേദമന്ത്രങ്ങളാല്‍ ശ്രീ മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രം തന്ത്രി മനയത്താറ്റ് ആര്യന് നമ്പൂതിരിപ്പാട്,മണപ്പുള്ളിക്കാവ് ക്ഷേത്രം തന്ത്രി കരിയന്നൂര്‍ വാസുദേവന്‍ നമ്പൂതിരി,വൈക്കം മഹാദേവാ ക്ഷേത്രം തന്ത്രി കിഴ്ക്കിണിയേടത്ത് മേയ്ക്കാട്ട് മാധവന് നമ്പൂതിരിപ്പാട് എന്നിവരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ പുലിയന്നൂര്‍ ശശി നമ്പൂതിരിപ്പാട് ,തൃക്കാരമണ്ണ സുധീഷ് ഭട്ടതിരിപ്പാട്,പുലിയന്നൂര്‍ പ്രശാന്ത് നാരായണന് നമ്പൂതിരിപ്പാട് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ.ബി.എസ് കൊറിയയില്‍ നിന്നും തന്ത്രിസമാജത്തിനു വേണ്ടി ദേവസ്വം ഓംബുഡ്സ്മാന് ജസ്റ്റിസ് ആര്.ഭാസ്ക്കരന്‍ പൂജിച്ച വൃക്ഷത്തെ ഏറ്റുവാങ്ങി . അഹാഡ്സ് ഡയറക്ടര്‍ ഡോ.എന്‍.സി ഇന്ദുചൂഢന് ,യജ്ഞഭാരവാഹികളായ പി.രാമചന്ദ്രന് (വേണു),സി.ജി രാജഗോപാല്‍,ബി.ആര് അജിത്ത്,എസ്.പണിക്കര്‍, എ.മുരളീധരന്.കെ.വി കൈമള്‍,കെ.ജനാര്ദ്ദനന്, ടി.നന്ദകുമാര്‍, ജി.കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: