മനുഷ്യന് സമ്പത്തില്‍ ആകൃഷ്ടനായി മതി മറന്നിരിക്കുന്നിടത്തോളം കാലം ലോകത്തിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാകില്ല. എല്ലാം നഷ്ടപ്പെടുമ്പോള്‍ മാത്രമേ അവനത് മനസ്സിലാകൂ. ഈ ലോകം എന്താണ്? ജീവിതം എന്താണ്? ഇത് എത്രനാള്‍ നിലനില്ക്കും? ഈ ജീവിതത്തില്‍ നിങ്ങള്‍ നേടിയത് എന്താണ്? എല്ലാം ഓടിമറയുന്ന മേഘങ്ങളെപ്പോലെയാണ്.
ചെറുപ്പമായിരിക്കുമ്പോള്‍ നിങ്ങള്‍ കഠിനമായി പരിശ്രമിക്കുന്നു. പലവിധത്തിലുള്ള അറിവ് സമ്പാദിക്കുന്നു. ജീവിതത്തില്‍ നാനാവിധ വെല്ലുവിളിയെനേരിടുന്നു. യുവത്വത്തിന്റെ സന്തോഷങ്ങള്‍ ക്ഷണികങ്ങളാണ്. എല്ലാ ലൗകിക ബന്ധങ്ങളും താല്‍ക്കാലികം. അനശ്വരമായി ഒന്നേയുളളൂ. അത് ഈശ്വരഭക്തിയാണ്. നിങ്ങള്‍ക്ക് ഈശ്വരന്റെ കൃപ നേടാനായില്ലെങ്കില്‍ മേറ്റ്ല്ലാം നേടിയിട്ടും എന്തുപ്രയോജനമാണ്? എത്രനാള്‍ ജീവിച്ചാലും അവസാനം ഒഴിഞ്ഞ കയ്യുമായി ഇഹലോകവാസം വെടിയേണ്ടിവരും.
– ശ്രീ സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: