എഴുകോണ്‍: സാങ്കേതിക വിദ്യാഭ്യാസ്ഥാപനങ്ങളുടെ ഏകീകരണത്തിന് സംസ്ഥാനത്ത് ടെക്നിക്കല്‍ യൂണിവേഴ്സിറ്റി സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ് പറഞ്ഞു. എഴുകോണ്‍ ഗവ.പോളിടെക്നിക് കോളേജില്‍ പണിത കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
യൂണിവേഴ്സിറ്റിയെ സംബന്ധിക്കുന്ന നയപരമായ തീരുമാനം സര്‍ക്കാരിന്റെ പരിഗണനയിലാണ്. കരട് ബില്ല് തയ്യാറാക്കി വരുന്നതായും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് ഏറെനേട്ടം കൈവരിച്ചെങ്കിലും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രത്യേകിച്ച് സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ കേരളം ഇനിയും മുന്നേറാനുണ്ട.് ഈ ലക്ഷ്യം നിറവേറ്റുന്നതിന് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കും. ഓരോ നിയോജക മണ്ഡലത്തിലും ഓരോ കോളേജ് അനുവദിക്കും. ഗ്രാമപഞ്ചായത്ത് സ്ഥലം അനുവദിക്കുകയും എംഎല്‍എ ഫണ്ട് കണ്ടെത്തുകയും ചെയ്താല്‍ ഓരോ സ്കില്‍ പാര്‍ക്കും അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
ഐഷാപോറ്റി എംഎല്‍എ അധ്യക്ഷത വഹിച്ചു. എസ്. ജയമോഹന്, ഒ. രാജു, ഷൈലാ സലിംലാല്‍, പി. സിംലാസന്, എസ് വസന്ത, ഡി ശാന്തകുമാരി എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: