പുത്തൂര്‍: പുത്തൂരില്‍ സ്പെഷ്യല്‍ ഗ്രേഡ് പോസ്റ്റോഫീസിന്റെ ശിലാസ്ഥാപനം കേന്ദ്ര തൊഴില്‍സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് നിര്‍വഹിച്ചു. ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ശാന്തി എസ്. നായര്‍ അധ്യക്ഷത വഹിച്ചു.
കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.എന്‍. ഭട്ടതിരി, കെ. ഇന്ദിര, ജനപ്രതിനിധികളായ ജെ.കെ. വിനോദിനി, അഡ്വ. തോമസ് വര്‍ഗീസ്, ജില്ലാ പഞ്ചായത്തംഗം പാത്തല രാഘവന്, പോസ്റ്റ് സര്‍വീസ് ഡയറക്ടര്‍ സുമതി രവിചന്ദ്രന്‍, സൂപ്രണ്ട് എം. ശശിധരന് എന്നിവര്‍ സംസാരിച്ചു. 80,95000 രൂപയാണ് പോസ്റ്റോഫീസ് നിര്‍മ്മാണത്തിനായി അനുവദിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: