കൊല്ലം: ഹിന്ദുഐക്യവേദി സ്ഥാപകനും ആചാര്യനുമായ സത്യാനന്ദ സരസ്വതി സ്വാമികളുടെ 78-ാമത് ജന്മദിനാഘോഷം ഇന്ന് നടക്കും. ആഘോഷ പരിപാടികളുടെ ഭാഗമായി കൊല്ലം പുതിയകാവ് സ്ഥാനീയ സമിതിയുടെ ആഭിമുഖ്യത്തില്‍ വൈകിട്ട് 4ന് പുതിയകാവ് ക്ഷേത്ര മണ്ഡപത്തില്‍ നടക്കുന്ന സദ്ഭാവനാ സമ്മേളനം ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തില്‍ പുതിയകാവ് ക്ഷേത്രഭരണസമിതി സെക്രട്ടറി വി. മുരളീധരന് അധ്യക്ഷത വഹിക്കും. മേല്‍ശാന്തി എന്‍. ബാലമുരളി ദീപം തെളിക്കും. പന്മന മഠാധിപതി സ്വാമി പ്രണവാനന്ദ തീര്‍ത്ഥപാദര്‍, കരിമ്പിന്‍പുഴ ശിവശങ്കരാശ്രമ മഠാധിപതി ശങ്കരാനന്ദ സ്വാമികള്‍, ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് ട്രഷറര്‍ വിശാലാനന്ദ സ്വാമികള്‍, ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തിലെ ബ്രഹ്മചാരി ഭാര്‍ഗവറാം, കേരളപുരം ആനന്ദധാമം അധിപതി ബോധേന്ദ്ര തീര്‍ത്ഥ സ്വാമികള്‍, കുഴിയം ശക്തിപാതാദ്വൈതാശ്രമത്തിലെ സ്വാമിനി മാ ആനന്ദമയീ ദേവി, രാജയോഗിനി ബ്രഹ്മകുമാരി പങ്ങകജം, ഡോ. സി.എസ്. സാജന്, പാലക്കാട് തപോവരിഷാഠാശ്രമത്തിലെ ബ്രഹ്മചാരി സുബി മാസ്റ്റര്‍. ഭാഗവതാചാര്യന്‍ എന്‍.പി. നമ്പ്യാതിരി, കൊല്ലം ആസ്തിക സമാജം സെക്രട്ടറി എസ്. നാരായണസ്വാമി, ആര്‍എസ്എസ് തിരുവനന്തപുരം വിഭാഗ് സംഘചാലക് ജി. ശിവരാമന്, ഡോ. എച്ച്. മോഹന്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും.
ചടയമംഗലം അനുപമ ആഡിറ്റോറിയത്തില്‍ വൈകിട്ട് 4ന് നടക്കുന്ന പരിപാടി ജ്ഞാനാനന്ദാശ്രമമഠാധിപതി സ്വാമി ദയാനന്ദസരസ്വതി ഉദ്ഘാടനം ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക: