വാഷിംഗ്ടണ്‍: ലോകത്തെ ഏറ്റവും വേഗതയേറിയ സെര്‍വില്‍ വീനസ് വില്ല്യംസ് പുതിയ റെക്കോര്‍ഡ് കുറിച്ചു. മണിക്കൂറില്‍ 209 കിലോമീറ്റര്‍ വേഗതയിലുള്ള സെര്‍വിലാണ് പുതിയ റെക്കോര്‍ഡ് കുറിക്കപ്പെട്ടത്.
വ്യാഴാഴ്ച്ച നടന്ന പാന പസഫിക്ക് മത്സരത്തില്‍ കനേഡിയന്‍ താരം യൂജീനി ബൗച്ചാര്‍ഡിനെ 6-3, 6-7(4-7), 6-3 എന്നീ സ്ക്കോറുകള്‍ക്ക് പരാജയപ്പെടുത്തിയ മത്സരത്തിലാണ് വീനസ് പുതിയ റെക്കോര്‍ഡ് കണ്ടെത്തിയത്.
2007ലെ യുഎസ് ഓപ്പണില്‍ വീനസിന്റെ തന്നെ 207.6 കിലോമീറ്റര്‍ വേഗതയുള്ള സെര്‍വ് കുറിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: