ഹോളണ്ട്: ടു ഇന്‍ ഒണ്‍ എന്നു പറയാവുന്ന തരത്തില്‍ ചെടിയുടെ കായകള്‍ തക്കാളിയും അതിന്റെ മണ്ണിനടിയിലെ വേരുകള്‍ ഉരുളക്കിഴങ്ങുമായാല് എങ്ങനെയിരിക്കും… ചിന്തിച്ചപ്പോള്‍ സംഗതി കൊള്ളാമല്ലെ. എന്നാല്‍ ഇതു സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. യുകെയിലെ ഹോര്‍ട്ടികള്‍ച്ചര്‍ ഡയറക്ടറായ പൊള് ഹാന്‍സോര്‍ഡ് 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ പരീക്ഷണത്തിന്റെ അവസാനം വിജയം കാണുകയായിരുന്നു. ഹോളാണ്ടിലെ ഒരു ലബോറട്ടറിയിലാണ് പരീക്ഷണം ആരംഭിച്ചത്. ഒരേ ഫാമിലിയില്‍പ്പെട്ട സസ്യവിഭാഗങ്ങളായ ഉരുളക്കിഴങ്ങിനേയും തക്കാളിയേയുമാണ് കൂട്ടിയോജിപ്പിക്കാന്‍ ഹാന്‍സോര്‍ഡ് ശ്രമം തുടങ്ങിയത്.
തക്കാളിയുടേയും ഉരുളക്കിഴങ്ങിന്റെയും ഇംഗ്ലീഷ് പേരുകളെ കൂട്ടിയോജിപ്പിച്ച് ടോംറ്റാറ്റോയെന്ന് സസ്യത്തിന് പേര് നല്കി. ജെനറ്റിക്കല്‍ എഞ്ചിനിയറിംഗ് പോലെയുള്ള ആധുനിക സംവിധാനമുപയോഗിച്ചല്ല പുതിയ സസ്യത്തെ വികസിപ്പിച്ചതെന്നത് ശ്രദ്ധേയമാണ്. സാധാരണ കര്‍ഷകര്‍ അവലംബിക്കുന്ന രീതിയായ ഗ്രാഫ്റ്റിംഗിലൂടെയാണ് ടോംറ്റാറ്റോ സസ്യത്തെ ഹാന്‍സോര്‍ഡ് വികസ്സിപ്പിച്ചത്.
ഈ സസ്യം കൂടുതല്‍ പ്രചാരത്തില്‍ വരുകയാണെങ്കില്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ ലാഭകരമായ രീതിയില്‍ കൃഷിനടത്താമെന്നതാണ് ഇതിന്റെ മേന്മ. ഇത് കാര്ഷികവിപ്ലത്തിനുതന്നെ വഴിവയ്ക്കുന്ന കണ്ടു പിടുത്തമായാണ് വിദഗ്തര്‍ വിലയിരുത്തുന്നത്. 400 ഓളം തക്കാളികളും ഒരു കൂട്ടം ഉരുളക്കിഴങ്ങുകളും ലഭിക്കുന്ന ചെടികളുടെ വില്‍പ്പനയും ആരംഭിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: