അങ്കമാലി: ഭൂമിയുടെ ന്യായവില 10% വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ അങ്കമാലി മേഖല വികസന കമ്പനിയുടെ നേതൃത്വത്തില്‍ യോഗം ചേരുന്നു. 28ന് 12 ന് അങ്കമാലി വ്യാപാര ഭവനില്‍ ചേരുന്ന യോഗത്തില്‍ ഭൂവുടമകള്‍, റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ ജനപ്രതിനിധിമാര്‍ എന്നിവര്‍ പങ്കെടുക്കും. അങ്കമാലി വികസനസമിതി ചെയര്മാന് അവനീഷ് കോയിക്കര അധ്യക്ഷത വഹിക്കും. നിലവില്‍ ഭൂമിയുടെ ന്യായവില ക്രമാതീതമായി ഉയര്‍ത്തി നിശ്ചയിച്ചയിച്ചതിനെതിരേയും പരാതി പരിഹരിച്ചു കിട്ടാന്‍ ഒരു വര്‍ഷത്തിലേറെ സമയം എടുക്കുന്നതിനെതിരെയും പ്രതിക്ഷേധം നില നില്‍ക്കെയാണ് വീണ്ടും 10% ഉയര്‍ത്താനുള്ള തീരുമാനം. ഹൈക്കോടതി ഇടപെട്ടിട്ടാണ് പല ഭൂവുടമകള്‍ക്കു നീതി ലഭിച്ചത്. മക്കളുടെ വിദ്യാഭ്യാസ വിവാഹ ചിലവുകള്‍ക്കും കുടുംബാംഗങ്ങളും ആരോഗ്യസംരക്ഷണത്തിനും ഭൂമി വിറ്റ് എങ്കിലും പണം കണ്ടെത്താമെന്ന മോഹള്ക്കാണ് ഇത് കരിനിഴല്‍ വീഴ്ത്തുന്നത്. ന്യായവില നിശ്ചയിച്ചതിലെ അപാകതകള്‍ നീക്കിയ ശേഷം മാത്രം വിലവര്‍ദ്ധനവ് നടപ്പിലാക്കുക എന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: