കിഴക്കമ്പലം: ഗ്യാസ് കണക്ഷന്റെ മറവില്‍ ഗ്യാസ് ഏജന്‍സി ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതായി പരാതി. പുതിയ കണക്ഷന് അപേക്ഷിക്കുന്നവര്‍ക്ക് ഒരു സിലിണ്ടറിന് 6500 രൂപ വരെ ചില ഏജന്‍സികളും വാങ്ങിക്കുന്നതായി പരാതിയുണ്ട്. പുതിയ കണക്ഷന് എടുക്കുന്നവര്‍ ഒരു സിലണ്ടറിന് പുറമെ ഗ്യാസ് ഏജന്‍സികള്‍ നല്കുന്ന അടുപ്പ് കൂടി വാങ്ങണമെന്നും അതിനു പുറമേ പ്രഷര്‍കുക്കര്‍, മിക്സി എന്നി വീട്ടുപകരണങ്ങള്‍ നിര്‍ബന്ധിച്ച് ഉപഭോക്താവിനെ കെട്ടി എല്പിക്കാന് ശ്രമിക്കുന്നതായും പരാതിയുണ്ട്. ഇതിന് തയ്യാറാകാത്തവര്‍ക്ക് കണക്ഷന് നല്കാന് എജന്സിതയ്യാറാവുന്നില്ല. മാര്‍ക്കറ്റില്‍ 1500 രൂപ വിലയുള്ള സിലണ്ടര്‍ 2500 രൂപയ്ക്കാണ് നല്‍കുന്നത് ഇതിന് പ്രത്യേക ബില്ലും തരികയില്ല. ബില്ല് ചോദിക്കുന്നവരെ ഭീഷണിയുടെ സ്വരത്തില്‍ ഏജന്‍സികള്‍ മറുപടി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: