പുനലൂര്‍: സോളാര്‍ അഴിമതി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് 30ന് പുലര്‍ച്ചെ 5 മുതല്‍ വൈകിട്ട് 5വരെ സെക്രട്ടേറിയറ്റ് വളഞ്ഞുകൊണ്ടുള്ള സമരത്തില്‍ പുനലൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും 500 യുവമോര്‍ച്ച പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുന്നതിന് പുനലൂര്‍ മണ്ഡലം തീരുമാനിച്ചു.
യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ദീപു ഭരണിക്കാവിന്റെ അദ്ധ്യക്ഷതയില്കൂടിയ യോഗം ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ആലഞ്ചേരി ജയചന്ദ്രന് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍ ചന്ദ്രശേഖര്‍, രജി ഏരൂര്‍, വിജില്‍ വാഴമണ്‍, ശിവജി, വിജീഷ് ആര്യങ്കാവ്, അജീഷ്, ജയേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: