കൊച്ചി: വന്യജീവി വാരാഘോഷം ഒക്ടോബര്‍ രണ്ടു മുതല്‍ എട്ടു വരെ നടക്കും. വന്യജീവി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിനും പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുമായി സ്കൂള്‍, കോളേജ് വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് മത്സരങ്ങള്‍ സംഘിടിപ്പക്കും. ഒക്ടോബര്‍ രണ്ട്, മൂന്ന് തിയതികളിലാണ് ജില്ലാതല മത്സരങ്ങള്‍. ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി വിദ്യാര്‍ഥികള്‍ക്കായി പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ് ഇനങ്ങളും ഹൈസ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ്, ഉപന്യാസം, പ്രസംഗം, പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ് ഇനങ്ങളിലുമാണ് മത്സരങ്ങള്‍ നടക്കുക. സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത സ്വാശ്രയ സ്കൂളുകളിലേയും കോളേജുകളിലേയും പ്രൊഫഷണല്‍ കോളേജുകളിലേയും വിദ്യാര്‍ഥികള്‍ക്ക് അതത് സ്ഥാപനങ്ങളിലെ മേലാധികാരിയുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ മത്സരങ്ങളില്‍ പങ്കെടുക്കാം.
പ്ലസ് വണ്‍, പ്ലസ് ടു, വി.എച്ച്.എസ്.സി തലം മുതലുള്ളവര്‍ക്ക് കോളേജ് വിഭാഗത്തില്‍ മത്സരിക്കാം. ഓരോ ഇനത്തിലേയും ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. ജില്ലാതല മത്സരത്തിലെ ഉപന്യാസം, പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ് എന്നിവയില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കുന്നവരുടെ രചനകള്‍ സംസ്ഥാനതല വിജയികളെ തിരഞ്ഞെടുക്കുന്നതിനായി അയച്ചുകൊടുക്കും. മറ്റിനങ്ങളില്‍ ഒന്നാംസ്ഥാനം നേടുന്നവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത ലഭിക്കും. എറണാകുളം ഗവ.ഗേള്‍സ് ഹൈസ്കൂളാണ് ജില്ലാതല വേദി. പെന്‍സില്‍ ഡ്രോയിംഗ്, ഉപന്യാസ മത്സരം, വാട്ടര്‍ കളര്‍ പെയിന്റിംഗ് എന്നിവ ഒക്ടോബര്‍ രണ്ടിനും ക്വിസ്, പ്രസംഗം എന്നിവ മൂന്നിനുമായിരിക്കും നടക്കു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടപ്പള്ളിയിലുള്ള എറണാകുളം സോഷ്യല്‍ ഫോറസ്ട്രി അസി.ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0484-2344761.
പ്രതികരിക്കാൻ ഇവിടെ എഴുതുക: