കൊല്ലം: പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം ആദ്യമായി കേരളത്തിലെത്തുന്ന ബിജെപി നേതാവ് നരേന്ദ്രമോദിക്ക് ആശ്രാമം ഹെലിപാഡില്‍ ബിജെപി പ്രവര്‍ത്തകര്‍ വന്‍ വരവേല്‍പ്പ് നല്‍കും. മാതാ അമൃതാനന്ദമയി ദേവിയുടെ 60-ാം ജന്മദിനാഘോഷത്തില് പങ്കെടുക്കാനായി നരേന്ദ്രമോദി ഇന്ന് രാവിലെ 8.30ന് ഹെലികോപ്റ്റര്‍ മാര്‍ഗം തിരുവനന്തപുരത്തുനിന്നും കൊല്ലത്തെത്തുന്നത്. ആശ്രാമം ഹേലിപാഡില് ബിജെപി കൊല്ലം ജില്ലാ പ്രസിഡന്റ് എം. സുനിലിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി സംസ്ഥാന ജില്ലാ നേതാക്കള്‍ നരേന്ദ്രമോദിയെ സ്വീകരിക്കും. തുടര്‍ന്ന് റോഡ് മാര്‍ഗം അമൃതപുരിയിലേക്ക് പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: