കൊല്ലം: അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ആരോഗ്യ പരിശോധനയും ഹെല്‍ത്ത് കാര്‍ഡും ലഭ്യമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്. ജയമോഹനന് അറിയിച്ചു. ജില്ലയിലെ ഹോട്ടലുകള്‍ പാറക്വാറികള്‍, കട്ടച്ചൂളകള്‍, കെട്ടിട നിര്‍മ്മാണ മേഖലകള്‍, കശുവണ്ടി ഫാക്ടറികള്‍, തുടങ്ങിയ സ്ഥലങ്ങളില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ലക്ഷക്കണക്കിന് തൊഴിലാളികള്‍ പണിയെടുക്കുന്നു. ഈ തൊഴിലാളികളുടെയിടയില്‍ ധാരാളം പേര്‍ക്ക് പല തരത്തിലുള്ള രോഗങ്ങള്‍ കണ്ടുവരുന്നു. സിലിക്കോസിസ് ഉള്‍പ്പെടെയുള്ള മാരക രോഗങ്ങളും കേരളീയ സാഹചര്യങ്ങളില്‍ കണ്ടു വരാത്ത മറ്റു പല മാരക രോഗങ്ങളും, എയ്ഡ്സ് രോഗവും ഈ തൊഴിലാളികളുടെയിടയില്‍ കണ്ടു വരുന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
അന്യസംസ്ഥാന തൊഴിലാളികള്‍ പാര്‍ക്കുന്ന ലേബര്‍ ക്യാമ്പുകളില്‍ ആരോഗ്യ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാത്ത പക്ഷം ഈ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യമാണുള്ളതെന്നും പ്രസിഡന്റ് അഭിപ്രായപ്പെട്ടു. അത് ഒഴിവാക്കുന്നതിന്റെ ഭാഗമായി അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ആരോഗ്യ പരിശോധനയും ഹെല്‍ത്ത് കാര്‍ഡും നല്‍കുന്നതിന്റെ മുന്നൊരുക്ക പ്രവര്‍ത്തനം എന്ന നിലയില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടേയും സന്നദ്ധ സംഘടനകളുടേയും തൊഴില്‍ ദാതാക്കളുടേയും ഒരു യോഗം 30ന് രാവിലെ 11.30ന് കൊല്ലം ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കൂടുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ജില്ലാ പഞ്ചായത്തില്‍ വച്ച് നടന്ന അവലോകന യോഗത്തില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ ബിജു കെ. മാത്യു, അഡ്വ. സി.പി. സുധീഷ് കുമാര്‍, അംഗങ്ങളായ പാത്തല രാഘവന്, എന്‍. ജഗദീശന്, ലേബര്‍ ഓഫീസര്‍, ഡിഎംഒ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: