തിരുവനന്തപുരം: ദേശീയ ഇന്റര്‍ സോണ്‍ ജൂനിയര്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ കേരളത്തിന്റെ ഗായത്രി ശിവകുമാറിന് അണ്ടര്‍ 14 വിഭാഗം ഹൈജംപില്‍ ദേശീയ റെക്കോര്‍ഡ്.
മഹാരാഷ്ട്രയുടെ ജുലീലി ബാന്തെ 2010ല്‍ സ്ഥാപിച്ച 1.52 മീറ്ററാണ് ഗായത്രി 1.59 മീറ്ററാക്കി പുതുക്കിയത്. എറണാകുളം ഗിരിനഗര്‍ ഭവന്‍സ് സ്കൂള്‍ വിദ്യാര്‍ഥിയാണ് ഗായത്രി. മൂന്ന് ദിവസമായി നടക്കുന്ന മീറ്റില്‍ കേരളത്തിന്റെ ആദ്യ റെക്കോര്‍ഡാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: