കറാച്ചി: പാക്കിസ്ഥാന് ടീമിന്റെ ക്യാപ്റ്റന്‍ പദവി നഷ്ടപ്പെട്ടതില്‍ സങ്കടമില്ലെന്നും ടീമിനെ ഏതു വിധേന സഹായിക്കുന്നതിനും തയ്യാറാണെന്നും മിസ്ബാഹ് ഉള് ഹഖ് പറഞ്ഞു.
ക്യാപ്റ്റന്‍സിയിലും ബാറ്റിംഗിലെ മോശം പ്രകടനത്തിലുമാണ് മിസബാഹ് ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കേണ്ടി വന്നത്. സിബാബ്വെയുമായി നടന്ന രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ പാക്കിസ്താന് സമനില കൊണ്ട് തൃപ്തിപെടേണ്ടി വന്നിരുന്നു.
ഞാന്‍ ക്യാപ്റ്റന്‍ സ്്ഥാനത്തെ കുറിച്ച് സംസാരിക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. ഇതെല്ലാം പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനമാണെന്നും ബിസ്ബാഹ് പറഞ്ഞു.
ബോര്ഡെന്തു തീരുമാനിച്ചാലും അത് തനിക്ക് സ്വീകാര്യമാണെന്നും മിസ്ബാഹ് പറഞ്ഞു. ക്യാപറ്റന് സ്ഥാനത്ത് ഇരുന്നുകൊണ്ട് കഴിവിന്റെ പരമാവധി നന്നാക്കാന്‍ നോക്കുമെന്നും അദ്ദേഹം പറഞ്ഞു. 2014ലെ ലോക കപ്പിനെ കുറിച്ചും പാക്കിസ്ഥാന് ടീമിന്റെ ഭാവി കാര്യങ്ങളെ കുറിച്ചും അദ്ദേഹം പ്രതിവാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: