ക്വാലാലംപൂര്‍: മലേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ മലയാളി താരങ്ങളായ പി.യു ചിത്രയ്ക്കും മുഹമ്മദ് അഫ്സലിനും രണ്ടാം സ്വര്‍ണം.
പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും 15,00 മീറ്റര്‍ ഓട്ടത്തിലാണ് ഇരുവരും രണ്ടാം സ്വര്‍ണം നേടിയത്.ഇതോടെ അത്ലറ്റിക് മീറ്റില്‍ ഇന്ത്യയുടെ സ്വര്‍ണ നേട്ടം ഏഴായി. നാല് മിനിറ്റ് 39 സെക്കന്റിലാണ് ചിത്ര 1500 മീറ്റര്‍ ഓടിതീര്‍ത്തത്.
മീറ്റിന്റെ ആദ്യ ദിനം പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ചിത്രയും രണ്ടാം ദിനം ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ അഫ്സലും സ്വര്‍ണം നേടിയിരുന്നു. പാലക്കാട് മുണ്ടൂര്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ചിത്ര.
പാലക്കാട് പറളി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് അഫ്സല്.അതേസമയം ഇന്ന് നടന്ന പോള്‍വോള്‍ട്ട് മത്സരത്തില്‍ മലയാളിയായ മരിയ ജെയ്സണ്‍ വെള്ളി നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: