സിഡ്നി: പാപ്പുവ ന്യൂഗിനിയയില്‍ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. റിക്ടര്‍ സെക്യിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പ്രദേശിക സമയം രാവിലെ 6.53 ഓടെയാണ് വടക്കന്‍ തീരത്ത് ഭൂചലനം അനുഭവപ്പെട്ടത്.
6.5 കിലോ മീറ്റര്‍ ആഴത്തിലാണ് പ്രകമ്പനം ഉണ്ടായതെന്ന് ഭൗമശാസ്ത്ര കേന്ദ്രം അറിയിച്ചു. തീവ്രത കുറവായതിനാല്‍ സുനാമി മുന്നറിയിപ്പ് യാതൊന്നും നല്‍കിയിട്ടില്ല. സ്ഥിരമായി ഭൂചലന സാധ്യതകളുള്ള പ്രദേശമാണ് പാപ്പുവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: