മൊഹാലി: അന്താരാഷ്ട്ര ക്രിക്കറ്റുകള്‍ക്ക് ആതിഥേയത്വം നല്‍കുന്നതിലെ അഭാവമാണ് പാക്ക് ടീമിന്റെ പ്രകടനങ്ങളില്‍ നിഴലിക്കുന്നതെന്ന് മിസ്ബാഹ് ഉള് ഹഖ് പറഞ്ഞു. സിംബാബ്വെയ്ക്ക് മുന്നില്‍ പാക്കിസ്ഥാന് ടെസ്റ്റ് പരമ്പര അടിയറവു വച്ച സാഹചര്യത്തിലാണ് മിസ്ബാഹയുടെ പ്രതികരണം.
കൂടാതെ ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20യുടെ യോഗ്യത പട്ടികയില്‍ നിന്ന് ഫൈസലാബാദ് വോള്‍വ്സ് പുറത്താക്കപ്പെടുകയും ചെയ്തിരുന്നു. തുടരെ തുടരെയുള്ള പരാജയങ്ങളുടെ പേരില്‍ പാക്കിസ്ഥാനെതിരെ പലയിടങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
നേരത്തെ പാക്കിസ്ഥാന് മുന്‍ താരങ്ങളായ സലീം മാലിക്കും ഷഹീര്‍ അബ്ബാസും കളിക്കളത്തില്‍ പാക്കിസ്ഥാനെക്കാള്‍ ഇന്ത്യയാണ് നന്നായി കളിക്കുന്നതെന്ന പ്രസ്താവനയോടെ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് മിസ്ബാഹയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: