ന്യൂദല്‍ഹി: ചലഞ്ചര്‍ ട്രോഫി ക്രിക്കറ്റിനുവേണ്ടിയുള്ള ഇന്ത്യ റെഡ് ടീമില്‍ മലയാളി ഫാസ്റ്റ് ബൗളര്‍ സന്ദീപ് വാര്യര്‍ ഇടംപിടിച്ചു. പരിക്കേറ്റ ക്യാപ്റ്റന്‍ ഇര്ഫന് പഠാന് പകരക്കാരനായാണ് സന്ദീപ് ടീമിലെത്തിയത്. ഇര്‍ഫന്റെ സഹോദരന് യൂസഫ് പഠാനാണ് പുതിയ നായകന്.
രഞ്ജി ട്രോഫിയില്‍ കേരളത്തിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച സന്ദീപ് കഴിഞ്ഞ മാസം സിംഗപ്പൂരില്‍ നടന്ന എമര്‍ജിങ് ടീംസ് കപ്പില്‍ ഇന്ത്യ അണ്ടര്‍ 23 ടീമിനുവേണ്ടി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. പാക്കിസ്ഥാനും നേപ്പാളിനുമെതിരായ മത്സരങ്ങളില്‍ ഇന്ത്യക്ക് ജയം സമ്മാനിച്ചത് സന്ദീപിന്റെ ഉജ്ജ്വല ബൗളിങ്ങാണ്. അഞ്ച് മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റാണ് സന്ദീപ് സ്വന്തമാക്കിയത്.
മൂന്ന് ടീമുകളാണ് ചാലഞ്ചര്‍ ട്രോഫിയില്‍ ഏറ്റുമുട്ടുന്നത്. ഇന്ത്യ ബ്ലൂവും ഇന്ത്യ ഗ്രീനുമാണ് മറ്റു ടീമുകള്‍. ഈ മാസം 26 മുതല്‍ 29 വരെ ഇന്‍ഡോറിലാണ് മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: