കറാച്ചി: പാക്കിസ്ഥാന് കളിക്കുന്നത് തൊണ്ണൂറുകളിലെ ഇന്ത്യയെ പോലെയാണെന്ന് സലീം മാലിക്ക് പറഞ്ഞു. ഒത്തുകളിയെ തുടര്‍ന്ന് ആജീവനാന്ത വിലക്കിന് വിധയേനായ പാക്ക് താരമാണ് സലീം മാലിക്ക്.
2000ത്തില്‍ ജസ്റ്റീസ് ഖായും അന്വേഷണ കമ്മീഷന് സലീമിനെ ആജീവനാന്ത വിലക്കിന് ശുപാര്‍ശ ചെയ്തതോടെ മാധ്യമങ്ങളിലും മറ്റും അപൂര്‍വ്വമായി മാത്രമെ മാലിക്ക് പ്രസ്താവനകള്‍ നടത്താറുള്ളു. സിംബാവെയ്ക്കെതിരെയുള്ള ദേശീയ ടീമിന്റെ പ്രകടനം തന്നെ നിരാശപ്പെടുത്തിയതായി മാലിക്ക് പറഞ്ഞു.
എണ്‍പതുകളിലും തൊണ്ണൂറുകളിലും ഇന്ത്യ തങ്ങള്‍ക്കെതിരെ പുറത്തെടുത്ത ദയനീയ പ്രകടനം പോലെയാണ് പാക്കിസ്ഥാന്റെ നിലവിലെ സ്ഥിതിയെന്ന് മാലിക്ക് മാധ്യമങ്ങളോട് പറഞ്ഞു.
കളിക്കാരില്‍ ഒത്തൊരുമയില്ലാതായിരുന്നു തങ്ങള്‍ക്കെതിരെയുള്ള ഇന്ത്യയുടെ പരാജയത്തിന് അന്ന് കാരണമായത്. നിര്‍ഭാഗ്യവശാല്‍ ഒത്തൊരുമയില്ലാത്തതു തന്നെയാണ് പാക്കിസ്ഥാന്റെ ഇന്നത്തെ മോശം പ്രകടനങ്ങള്‍ക്ക് കാരണമെന്ന് മാലിക്ക് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: