ബ്രസ്സല്‍സ്: 100 മീറ്ററില്‍ ജമൈക്കയുടെ യു.എസ്.എീന്‍ ബോള്‍ട്ടിന് എതിരാളികളില്ല. ലോകചാമ്പ്യന്‍ഷിപ്പിനും സൂറിച്ച് ഡയമണ്ട് ലീഗിനും പിന്നാലെ നടന്ന ഈ വര്‍ഷത്തെ അവസാന ഡയമണ്ട് ലീഗ് മീറ്റിലും ബോള്‍ട്ട് സ്വര്‍ണ്ണമണിഞ്ഞു. ബ്രസ്സല്‍സില്‍ 9.80 സെക്കന്റില്‍ പറന്നെത്തിയാണ് ബോള്‍ട്ട് സ്വര്‍ണ്ണം നേടിയത്. അമേരിക്കയുടെ റോജേഴ്സ് മൈക്കല്‍ സീസണിലെ തന്റെ ഏറ്റവും മികച്ച സമയമായ 9.90 സെക്കന്റില്‍ ഫിനിഷ് ചെയ്ത് വെള്ളിയും ജമൈക്കയുടെ നെസ്റ്റ കാര്‍ട്ടര്‍ 9.94 സെക്കന്റില്‍ പറന്നെത്തി വെങ്കലവും കരസ്ഥമാക്കി. അമേരിക്കയുടെ ജസ്റ്റിന് ഗാറ്റ്ലിന് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
വനിതകളുടെ സ്പ്രിന്റിലും ജമൈക്ക് എതിരാളികളില്ല. ലോകചാമ്പ്യന് ഷെല്ലി ആന്‍ ഫ്രേസര്‍ 10.72 സെക്കന്റില്‍ പുതിയ മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ച് സ്വര്‍ണ്ണം കരസ്ഥമാക്കി. 10.97 സെക്കന്റില്‍ ഫിനിഷ് ചെയ്ത അമേരിക്കയുടെ അലക്സാന്‍ഡ്രിയ ആന്ഡേഴ്സണ് വെള്ളിയും 10.99 സെക്കന്റില്‍ ഫിനിഷ് ചെയ്ത് ജമൈക്കയുടെ റസ്സല്‍ കാരി വെങ്കലവും സ്വന്തമാക്കി.
പുരുഷന്മാരുടെ 200 മീറ്ററില്‍ സ്വര്‍ണ്ണവും വെള്ളിയും ബോള്‍ട്ടിന്റെ അഭാവത്തിലും ജമൈക്കന്‍ താരങ്ങള്‍ സ്വന്തമാക്കി. 19.87 സെക്കന്റില്‍ ഫിനിഷ് ചെയ്ത് വാരന്‍ വെയ്ര് സ്വര്‍ണ്ണവും 19.93 സെക്കന്റില്‍ ഫിനിഷ് ചെയ്ത് ആഷ്മെയ്ഡ് നിക്കല്‍ വെള്ളിയും കരസ്ഥമാക്കിയപ്പോള്‍ 20.12 സെക്കന്റില്‍ ഫിനിഷ് ചെയ്ത അമേരിക്കയുടെ ഡിക്സ് വാള്‍ട്ടര്‍ വെങ്കലം സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: