കാബൂള്‍: വിഖ്യാത ഇന്ത്യന്‍ എഴുത്തുകാരി സുഷ്മിത ബാനര്‍ജിയുടെ മരണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് താലിബാന്.
താലിബാന് തീവ്രവാദികളുടെ ആക്രമണത്തിലാണ് സുഷ്മിതാ ബാനര്‍ജി മരിച്ചതെന്ന വാര്‍ത്തകള്‍ പുറത്ത വന്ന സാഹചര്യത്തിലാണ് താലിബാന് വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ഭര്‍ത്താവിന്റെ വസതിയില്‍ വച്ച് കഴിഞ്ഞ ദിവസമാണ് സുഷ്മിത കൊല്ലപ്പെട്ടത്. താലിബാന് ഭീകരത വിഷയമായ ‘എസ്കേപ്പ് ഫ്രം ദി താലിബാന്റെ’ രചനയാകാം സുഷ്മിതയുടെ മരണത്തിന് കാരണമെന്ന് പൊലീസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: