അഹമ്മദാബാദ്: വിവാദ ഐപിഎസ് ഉദ്യോഗസ്ഥന് സഞ്ജീവ് ഭട്ടിന്റെ കള്ളത്തരങ്ങള്‍ പൊളിയുന്നു. 2002ലെ ഗുജറാത്ത് കലാപം അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ അഭിഭാഷകനാണ് സഞ്ജീവ് ഭട്ടിനെതിരെ ശക്തമായ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്രമോദിക്കും ഗുജറാത്ത് സര്‍ക്കാരിനും പങ്കുണ്ടെന്ന് വരുത്താനായി ഭട്ട് നിരവധി വ്യാജ തെളിവുകള്‍ നിര്‍മിച്ചെന്നാണ് അഭിഭാഷകന് പുറത്തുവിട്ട വിവരം.
അഭിഭാഷകനായ ആര്.എസ്. ജാമുവര് ആണ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ബി.ജി. ഗണത്രയ്ക്ക് മുമ്പാകെ ഭട്ടിന്റെ കള്ളത്തരങ്ങള്‍ ചൂണ്ടിക്കാട്ടിയത്. കലാപത്തിന് മുമ്പും കലാപസമയത്തും താന്‍ നിരവധി സന്ദേശങ്ങളിലൂടെ മോദിക്ക് മുന്നറിയിപ്പ് നല്‍കിയെന്ന് കാണിച്ച് ഭട്ട് വ്യാജ തെളിവുകള്‍ നിര്മിക്കുകയായിരുന്നത്രെ. മോദിക്കെതിരെ ഭട്ട് നിരത്തിയ തെളിവുകളെല്ലാം വ്യാജമായി നിര്‍മിക്കപ്പെട്ടതാണെന്ന് വ്യക്തമാണെന്നും അഭിഭാഷകന് പറഞ്ഞു.
2012 മെയ് 16ന് എസ്ഐടിക്ക് അയച്ച കത്തിനൊപ്പം ഈ വ്യാജ തെളിവുകളില്‍ ചിലത് ഭട്ട് ചേര്‍ത്തിരുന്നു. ഭട്ടിന്റെ കത്തിലെ 19-ാം പേജില്‍ ഗാന്ധിനഗറിലെ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറിക്കും മറ്റുള്ളവര്‍ക്കും 2002 ഫെബ്രുവരി 27ന് അയച്ച സന്ദേശം ഉള്‍പ്പെടുത്തിയിട്ടുണ്ട് (സബ്-ഡി-2/2-സിഒഎം/അലര്‍ട്ട്/100/2002). പ്രതികാരാത്മകമായ വര്‍ഗീയ ലഹള വ്യാപിക്കുന്നു എന്നായിരുന്നത്രെ സന്ദേശം. ഈ സന്ദേശം സ്ഥിരീകരിക്കാനായി 2002 ഫെബ്രുവരി 27ന് രാത്രി മോദിയുടെ വസതിയില്‍ ചേര്‍ന്ന് യോഗത്തില്‍ താന്‍ പങ്കെടുത്തെന്ന കള്ളവും ഭട്ട് ഉദ്ധരിക്കുന്നു. ഈ സന്ദേശം വ്യാജമാണെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. കൂടുതല്‍ ശ്രദ്ധയോടെ പരിശോധിച്ചാല്‍ എസ്ഐടിയുടെ കണ്ടെത്തല്‍ ശരിയാണെന്ന് ആര്‍ക്കും മനസ്സിലാകും.
ഈ സന്ദേശത്തില്‍ കൂടുതലായി ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങളുണ്ട്. കീഴ്വഴക്കമനുസരിച്ച് സന്ദേശം പരിശോധിച്ച് ഇന്റലിജന്‍സ് എഡിജിപിക്ക് കൈമാറേണ്ട ഒ.പി. മാഥുര്‍ അങ്ങനെ ചെയ്തിട്ടില്ലെന്നതാണ് ഒന്നാമത്തെ കാര്യം. മാഥുര്‍ സന്ദേശം ഇന്റലിജന്‍സ് എഡിജിപിക്ക് കൈമാറേണ്ടതായിരുന്നെന്നും ഒരുപക്ഷേ അദ്ദേഹം അത് മറന്നതാകാമെന്നും ഭട്ട് അയച്ച കത്തിലെ അഞ്ചാം പേജില്‍ പറയുന്നു.
മാഥുറിന്റെ ഒപ്പ് ഇതില്‍ നിന്നും വ്യത്യസ്തമായാണ് മറ്റൊരു സന്ദേശത്തില്‍ കാണപ്പെടുന്നത്. ആ സന്ദേശം 2002 ഫെബ്രുവരി 27ന് രാത്രി അയച്ചിരിക്കുന്നതാണ്. കത്തിന്റെ 14-ാംപേജില്‍ ഭട്ട് മറ്റൊരു സന്ദേശം ചേര്‍ത്തിട്ടുണ്ട്. ഇത് എഴുതിയിരിക്കുന്നത് ഗുജറാത്തിയിലാണ്. ഇംഗ്ലീഷില്‍ എഴുതിയ സന്ദേശത്തില്‍ പറയുന്ന ഒട്ടുമുക്കാലും ഇതിലുമുണ്ട്. എന്നാല്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് ഇതിലെ ഒ.പി. മാഥുറിന്റെ ഒപ്പാണ്.
കൂടുതല്‍ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ അതില്‍ രണ്ട് പ്രധാന വ്യത്യാസങ്ങള്‍ കണ്ടെത്താം. ഇംഗ്ലീഷിലെഴുതിയ സന്ദേശത്തിലില്ലാത്ത പോലെ ഗുജറാത്തിയിലെഴുതിയതില് എഡിജിപിക്ക് കൈമാറണമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷിലെ സന്ദേശത്തില്‍ നിന്നും വ്യത്യസ്തമായി ഗുജറാത്തിയിലെഴുതിയില് മാഥുര്‍ എഡിജിപിക്ക് കൈമാറണമെന്ന് എന്തുകൊണ്ട് എഴുതി എന്ന സംശയമാണ് ഉയരുന്നത്. രണ്ടും ഒരേദിവസം നല്കിയ സന്ദേശമാണെന്നതും പരിശോധകരെ അദ്ഭുതപ്പെടുത്തുന്നു. വിവിധസന്ദേശങ്ങളിലെ മാഥുറിന്റെ ഒപ്പുകളെല്ലാം വ്യത്യസ്തമാണ്. രണ്ടുസന്ദേശങ്ങളില് മാഥുര്‍ രേഖപ്പെടുത്തിയ വ്യത്യസ്തമായ ഒപ്പുകള്‍ എസ്ഐടി ശേഖരിച്ചിട്ടുണ്ട്.
ഭട്ടിന്റെ മറ്റൊരു പ്രധാന തട്ടിപ്പും എസ്ഐടി അഭിഭാഷകന് ചൂണ്ടിക്കാട്ടുന്നു. മോദിയുടെ വസതിയില്‍ നടന്ന ക്രമസമാധാന വിലയിരുത്തല്‍ യോഗത്തില്‍ മുന്‍ മന്ത്രി ഹരേന്‍ പാണ്ഡ്യയും പങ്കെടുത്തതായാണ് ഭട്ട് അവകാശപ്പെടുന്നത്. ഇക്കാര്യം തെളിയിക്കാനായി ഭട്ട് കൂട്ടുപിടിക്കുന്നതാകട്ടെ മറ്റൊരു മോദി വിരുദ്ധ ഐപിഎസ് ഉദ്യോഗസ്ഥനായ രാഹുല്‍ ശര്‍മയെയാണ്. പാണ്ഡ്യ ആ രാത്രയില്‍ എവിടെയായിരുന്നു എന്ന് രാഹുല്‍ ശര്‍മയോട് പരിശോധിക്കാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ അന്വേഷണത്തില്‍, അമിക്കസ് ക്യൂറി പോലും കണ്ടെത്തിയത് പാണ്ഡ്യയുടെ ഫോണ്‍ വിളികള്‍ പരിശോധിക്കുമ്പോള്‍ ആ യോഗം നടന്ന സമയത്ത് അദ്ദേഹം അഹമ്മദാബാദില്‍ തന്നെ ഉണ്ടായിരുന്നു എന്നാണ്.
സഞ്ജീവ് ഭട്ട് ആവര്‍ത്തിക്കുന്ന നുണകള്‍ക്ക് തിരിച്ചടിയായതാകട്ടെ ഭട്ടിന്റെ തന്നെ ഫോണ്‍ വിളി രേഖകളാണ്. അടുത്ത ദിവസം അതായത് 2002 ഫെബ്രുവരി 28ന് രാവിലെ 10.30ന് മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന യോഗത്തില്‍ താനും പങ്കെടുത്തതായാണ് ഭട്ടിന്റെ അവകാശവാദം. എന്നാല്‍ അന്ന് രാവിലെ 10.57വരെ ഭട്ട് അഹമ്മദാബാദില്‍ തന്നെ ഉണ്ടായിരുന്നെന്നും 11.30ന് മുമ്പായി ഗാന്ധിനഗറില്‍ എത്തിയിട്ടില്ലെന്നും ഭട്ടിന്റെ തന്നെ മൊബെയില്‍ ഫോണ്‍ രേഖകള്‍ വ്യക്തമാക്കുന്നു. ഇത് തെളിയിക്കാനായി ഭട്ടിന്റോ ഫോണ്‍ വിളി രേഖകളും അഭിഭാഷകന് സാക്ഷ്യപ്പെടുത്തുന്നു.
മോദി സര്‍ക്കാരിനെതിരായ സഞ്ജീവ് ഭട്ടിന്റെ കള്ളക്കളികള്‍ ഓരോന്നായി ഇങ്ങനെ പുറത്തുവരികയാണ്. ഇത് ഭട്ടിന്റെ ആരാധകന് മഹേഷ് ഭട്ടിന് പുതിയ ചലച്ചിത്രം നിര്‍മിക്കാനായി മികച്ച കഥയായി ഉപയോഗിക്കാമെന്നതാണ് ആകെയുള്ള മെച്ചം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: