ഹരാരെ : 41 ആനകളെ സയനൈഡ് കൊടുത്തു കൊന്ന ആറ് ആനവേട്ടക്കാരെ പോലീസ് പിടികൂടി. സിംബാബ്വേയിലാണ് സംഭവം. ആനകള്‍ കൂട്ടമായി വെള്ളം കുടിക്കാനെത്തുന്ന കുളത്തില്‍ ഇവര്‍ സയനൈഡ് കലക്കുകയായിരുന്നുവെന്ന് കണ്ടെത്തി. വിഷം ഉള്ളില്‍ ചെന്നു ചത്ത ആനകളുടെ മാസം ഭക്ഷിച്ച് നൂറുകണക്കിനു മറ്റു മൃഗങ്ങളും കൊല്ലപ്പെടാനുള്ള സാധ്യതയുണ്ടെന്ന് സുരക്ഷാ അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
ഹ്വാംഗെ നാഷണല്‍ പാര്‍ട്ടിലെ കുളത്തിലാണ് വേട്ടക്കാര്‍ സയനൈഡ് കലക്കിയത്. ഇങ്ങനെ കൊല്ലപ്പെട്ട ആനകളില്‍ 17 എണ്ണത്തിന്റെ കൊമ്പുകള്‍ വേട്ടക്കാര്‍ ഊരിയെടുത്തു. അവക്ക് ഏതാണ്ട് 120,000 ഡോളര്‍ വില വരും. ഇവ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
രണ്ട് ആനകളുടെ ജഡം പാര്‍ക്കിനുള്ളില്‍ കണ്ടെത്തിയതിനെ തുടര്‍ന്നു കൂടുതല്‍ അന്വേഷണത്തിനു പോലീസിനെ ചുമതലപ്പെടുത്തിയപ്പോഴാണ് ആനകൂട്ടം തന്നെ ചത്തൊടുങ്ങിയ വിവരം അധികൃതര്‍ അറിയുന്നത്.
“ആനകളുടെ മാത്രമല്ല വമ്പിച്ച തോതില്‍ വിവിധ വന്യജീവികളുടെ നാശത്തിനു കാരണമാകുന്നതാണ് ഈ ക്രൂരമായ വേട്ടയെന്ന് ചീഫ് ഇന്‍സ്പെക്ടര്‍ മുയംബിര്വാ മുസാ പറഞ്ഞു. ” ഈ സയനൈഡിന്റെ വിഷാംശം നാലു തലമുറയില്‍ വരെ പകരാമെന്നും അതുകൊണ്ടുതന്നെ ഏറെ കരുതിയിരിക്കണമെന്നും ഞങ്ങള്‍ മുന്നറിയിപ്പുകൊടുത്തിട്ടുണ്ട്,” മുയംബിര്വാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: