ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-ചെക്ക് റിപ്പബ്ലിക്കിന്റെ റാഡെക് സ്റ്റെപാനക് സഖ്യം ഫൈനലില്‍ കടന്നു. ഒന്നാം സീഡ് അമേരിക്കയുടെ ബോംബ് ബ്രയാന്‍-മൈക്ക് ബ്രയാന്‍ സഖ്യത്തെ തോല്‍പ്പിച്ചാണ് നാലാം സീഡ് പേസ് സഖ്യം ഫൈനലിന് യോഗ്യത നേടിയത്. സ്കോര്‍ 3-6, 6-3, 6-4. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയശേഷം രണ്ടും മൂന്നും സെറ്റുകളില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയാണ് പേസ് സഖ്യം കലാശക്കളിക്ക് യോഗ്യത നേടിയത്. ഫൈനലില്‍ രണ്ടാം സീഡ് ഓസ്ട്രേലിയയുടെ അലക്സാണ്ടര്‍ പേയ-ബ്രസീലിന്റെ ബ്രൂണോ സോറസ് സഖ്യത്തെയാണ് പേസ് സഖ്യം നേരിടുക. കഴിഞ്ഞ വര്‍ഷം ഡബിള്‍സ് ഫൈനലില്‍ പേസ്-സ്റ്റെപാനക് സഖ്യം ബ്രയാന്‍ സഹോദരന്മാരോട് പരാജയപ്പെട്ടിരുന്നു.
അതേസമയം വനിതാ വിഭാഗം ഡബിള്‍സില്‍ 10-ാം സീഡ് ഇന്ത്യയുടെ സാനിയ മിര്‍സ-ചൈനയുടെ ജീ ഷാങ്ങ് സഖ്യം സെമിയില്‍ പരാജയപ്പെട്ട് പുറത്തായി. എട്ടാം സീഡ് ഓസ്ട്രേലിയന്‍ ജോഡികളായ ആഷ്ലിക് ബാര്‍ട്ടി-കെയ്സി ഡെല്ലാക്ക സഖ്യത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്തോ-ചൈനീസ് സഖ്യം പരാജയപ്പെട്ടത്. സ്കോര്‍ 6-2, 6-2.
പ്രതികരിക്കാൻ ഇവിടെ എഴുതുക: