ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ ചൈനീസ് കടന്നുകയറ്റമില്ലെന്ന കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണിയുടെ പ്രസ്താവനയ്ക്കെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം.
ഇന്ത്യന്‍ ഭൂപ്രദേശം ചൈനീസ് സൈന്യം കൈവശപ്പെടുത്തിയെന്ന ദേശീയ സുരക്ഷാ സമിതി റിപ്പോര്‍ട്ടിനേപ്പറ്റി പ്രതിരോധമന്ത്രി പ്രസ്താവന നടത്തണണെന്ന പ്രതിപക്ഷ ആവശ്യത്തിന്മേല് ലോക്സഭയില്‍ നല്കിയ മറുപടിയിലാണ് അതിര്‍ത്തിയില്‍ ചൈന കയ്യേറ്റം നടത്തിയിട്ടില്ലെന്ന് ആന്റണി പറഞ്ഞത്. എന്നാല്‍ പ്രതിരോധമന്ത്രിയുടെ പ്രസ്താവന ശരിയല്ലെന്ന് പറഞ്ഞ് ബിജെപി,സമാജ്വാദി പാര്‍ട്ടി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം വെച്ചതോടെ ഒരു മണിക്കൂര്‍ നേരത്തേക്കു സഭ പിരിഞ്ഞു. പട്ടിണിയും അഴിമതിയും ഇന്ത്യക്കാര്‍ സഹിക്കുമെന്നും എന്നാല്‍ അതിര്‍ത്തി സംരക്ഷിക്കാത്ത സര്‍ക്കാര്‍ നിലപാടിനെ അംഗീകരിക്കാനാവില്ലെന്നും മുന്‍ പ്രതിരോധമന്ത്രിയായ മുലായം സിങ് യാദവ് പറഞ്ഞു. ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ചൈനീസ് കടന്നുകയറ്റം അവതരിപ്പിക്കണമെന്ന ആവശ്യം ബിജെപി നേതൃത്വം ഇന്നലെ പാര്‍ലമെന്റില്‍ ഉന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: