ന്യൂദല്‍ഹി : മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കറുടെ 200ാം ടെസ്റ്റ് മത്സരത്തിന്റെ വേദി എവിടെയെന്ന് ക്രിക്കറ്റ് ലോകം ആകാംഷയോടെ ഉറ്റുനോക്കുന്നതിനിടെ അത് തീരുമാനിക്കാനുളള അവകാശം സച്ചിന് തന്നെ ബിസിസിഐ വിട്ടുകൊടുത്തതായി റിപ്പോര്‍ട്ട്.
സച്ചിന്റെ 200ാം ടെസ്റ്റിന് ആതിഥേയത്വം വഹിക്കാന്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനും മുബൈ ക്രിക്കറ്റ് അസോസിയേഷനും രംഗത്ത് വന്നതോടെയാണ് സച്ചിന് തന്നെ എവിടെ കളിക്കണമെന്ന് തീരുമാനിക്കാനുളള അവകാശം ബിസിസിഐ വിട്ടുകൊടുത്തത്. സച്ചിന്റെ ജന്മനഗരമെന്ന നിലയില്‍ മുബൈയില്‍ തന്നെയായിരിക്കും 200ാം ടെസ്റ്റ് എന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: