ലണ്ടന്‍: സിറിയന്‍ തലസ്ഥാനമായ ദമാസ്ക്കസില്‍ കഴിഞ്ഞ മാസം നടന്ന ആക്രമണത്തില്‍ സിറിയ വിഷ വാതകം ഉപയോഗിച്ചതിന് യുകെ ശാസ്ത്രജ്ഞന്മാര് തെളിവുകള്‍ കണ്ടെത്തിയെന്ന് ബ്രിട്ടീഷ് പ്രധാന മന്ത്രി ഡേവിഡ് കാമറൂണ്‍.
ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്. ഇംഗ്ലണ്ടിലെ പോര്‍ട്ടണ്‍ ഡൗണിലെ വിദഗ്ധര്‍ തെളിവുകള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു
രാസായുധ പ്രയോഗം നടന്നിട്ടുണ്ടെന്ന് തന്നെയാണ് നിഗമനമെന്നും അദ്ദേഹെം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: