സെന്റ് പീറ്റേഴ്സ്ബര്‍ഗ്: സിറിയയില്‍ ധൃതിപിടിച്ചുള്ള സൈനിക ഇടപെടല്‍ നടത്തരുതെന്നും ഇടപെട്ടാലും ഐക്യരാഷ്ട്ര സഭയുടെ അനുമതിയോടെ മാത്രമെ ആകാവൂയെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി ഡോ.മന്മോഹന്സിംഗാണ് ഈ കാര്യം ആവശ്യപ്പെട്ടത്. അതേസമയം സിറിയയില്‍ രാസായുധം പ്രയോഗിച്ചതിനെ പ്രധാനമന്ത്രി അപലപിച്ചു.
അതേസമയം സിറിയയിലെ സൈനിക ഇടപെടലിനെക്കുറിച്ച് രാജ്യാന്തര തലത്തില്‍ അഭിപ്രായ ഭിന്നത തുടരുകയാണ്. ജി20 ഉച്ചകോടിയില്‍ പ്രത്യേക ചര്‍ച്ച നടത്താമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുട്ടിന് അംഗരാഷ്ട്രങ്ങളെ അറിയിച്ചു.
സൈനിക ഇടപെടലിനെതിരെ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും അഭിപ്രായപ്രകടനം നടത്തിയതായാണ് സൂചന
പ്രതികരിക്കാൻ ഇവിടെ എഴുതുക: