ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത വിദ്യാഭ്യാസ മന്ത്രിയെ മന്തിസഭയില്‍ നിന്നും പുറത്താക്കി. മന്ത്രി വൈഗൈ ശെല്‍വനെയാണ് പുറത്താക്കിയത്. സ്പോര്‍ട്സ്, യുവജനം എന്നീ വകുപ്പുകളും കൈകാര്യം ചെയ്യുന്നത് വൈഗൈ ശെല്‍വനാണ്. പുറത്താക്കിയതിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് മന്ത്രിയെ ഗവര്‍ണര്‍ നീക്കുന്നതെന്ന് രാജ്ഭവന് പുറപ്പെടുവിച്ച കുറിപ്പില്‍ വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ മന്ത്രി പി പളനിയപ്പന്‍ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ താല്‍ക്കാലിക ചുമതല വഹിക്കും.
ഡി.എം.കെയുടെ രാമചന്ദ്രനെ തോല്‍പ്പിച്ചാണ് വൈഗൈ ശെല്വന് നിയമസഭയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: