ഗുവാഹതി: സഹോദരന്റെ വധവുമായി ബന്ധപ്പെട്ട കേസില്‍ ബിഎസ്എഫ് ഉദ്യോഗസ്ഥന് രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ കൊന്നു. സംഭവത്തില്‍ മറ്റൊരാള്‍ക്ക് പരിക്കേറ്റു.
അസാമിലെ ദുബ്റി ജില്ലയിലെ അതിര്‍ത്തിക്ക് സമീപം 10.30ഓടെയായിരുന്നു സംഭവം. പ്രാഥമിക റിപ്പോര്‍ട്ടനുസരിച്ച് ഇന്തോ-പാക്ക് അതിര്ത്തിലെവിടെയോ ആണ് സംഭവം.
ഹതിചാര് മേഖലയില്‍ നിയോഗിക്കപ്പെട്ടിരുന്ന ജവാന് പ്രഭാകര്‍ മിശ്രയാണ് സബ് ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള ബാബുലാല്‍,സുരേന്ദര്‍ എന്നിവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.
അതിന് ശേഷം സര്‍വ്വീസ് തോക്ക ഉപയോഗിച്ച് ഇയാള്‍ സ്വയം വെടിവയ്ക്ുകയായിരുന്നു. മിശ്രയ്ക്ക് നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ കൊലപാതകത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഇനിയും വ്യക്തമല്ലെന്ന് അധികൃതര്‍ പറഞ്ഞു. മിശ്രയുടെ സഹോദരന് മരണമടഞ്ഞിട്ട് കുറച്ച് മാസങ്ങളെയായുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: