കാമം, ക്രോധം, ലോഭം മുതലായ ദുര്‍ഗുണങ്ങള്‍ പുലര്‍ത്തുന്നിടത്തോളം മാനവത്വം നിങ്ങളില്‍ വളരുകയില്ല. നിങ്ങള്‍ക്ക് പരമാനന്ദം അനുഭവിക്കാനും സാധിക്കുകയില്ല. നിങ്ങള്‍ ആനന്ദസ്വരൂപരാണെന്ന തിരിച്ചറിവ് നിങ്ങള്‍ക്ക് ഉണ്ടായിരിക്കണം. നിങ്ങള്‍ ദിവ്യ ജ്ഞാനമാണ്, ദ്വന്ദഭാവത്തിനതീതനാണ്, സര്‍വ്വവ്യാപിയായ ഈശ്വരതത്ത്വം ആണ്. ഈ തിരിച്ചറിവ് നിങ്ങള്‍ക്ക് ഉണ്ടായിരിക്കണം. ദ്വൈതാതീതമായി ജീവിതം നയിക്കുമ്പോള്‍ മാത്രമേ, നിങ്ങള്‍ ഈശ്വാരാവതാരങ്ങളാണെന്ന ബോധത്തോടുകൂടി ജീവിക്കുമ്പോള്‍ മാത്രമേ, നിങ്ങള്‍ക്ക് യഥാര്ത്ഥമനുഷ്യന് എന്ന് സ്വയം വിശേഷിപ്പിക്കാന്‍ കഴിയൂ.
എപ്പോഴെങ്കിലും ദുര്‍ഗുണങ്ങള്‍ നിങ്ങളെ ആക്രമിക്കുകയാണെങ്കില്‍ ഈശ്വരന്റെ തിരുനാമജപംകൊണ്ട് നിങ്ങളുടെ ദിവ്യത്വത്തിനെപ്പറ്റിയുള്ള ബോധം ഉണ്ടാകും.
നിങ്ങളെല്ലാവരും പ്രേമസ്വരൂപമാണ്. ഒരു നിമിഷംനേരം പോലും നിങ്ങള്‍ക്ക് സ്നേഹമില്ലാതെ ജീവിക്കാന്‍ സാധിക്കില്ല. പ്രേമം ഏത് രൂപത്തില്‍ വേണമെങ്കിലും പ്രകടിപ്പിക്കാം. പക്ഷേ, പ്രേമസ്വരൂപമായി ജീവിതം നയിക്കുക. ഈ രീതിയില്‍ ക്രമേണ നിങ്ങള്‍ ദിവ്യത്വം നേടൂ. ഇന്ന് നിങ്ങള്‍ക്ക് ഞാന്‍ പകരുന്ന പ്രധാനപ്പെട്ട സന്ദേശം ഇതാണ്.
– ശ്രീ സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: