കോട്ടയം: മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയിലേക്ക് കടന്നുവരുന്ന വിദേശ അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും വര്‍ദ്ധനവ് കണക്കിലെടുത്ത് മൂന്നരകോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പ്രിയദര്‍ശിനി അതിഥി മന്ദിരത്തിന് വൈസ് ചാന്‍സലര്‍ ഡോ.എ.വി.ജോര്‍ജ് തറക്കല്ലിട്ടു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ.ഷീന ഷുക്കൂര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രൊഫ. സോമശേഖരന്‍ ഉണ്ണി, ജോര്‍ജ് വര്‍ഗീസ്, പ്രൊഫ.സി.വി.തോമസ്, പ്രൊഫ.ബി.സുശീലന്, പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, പ്രൊഫ.എന്‍.ജയകുമാര്‍, ഡോ.കെ.വി.നാരായണക്കുറുപ്പ്, ഏബ്രഹാം കലമണ്ണില്‍, പി.ബാബു, പി.എന്‍.ശശിധരന് നായര്‍, രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന അഡീഷണല്‍ രജിസ്ട്രാര്‍ വല്‍സമ്മ കരുണാകരന്, ഫിനാന്‍സ് ഓഫീസര്‍ ഏബ്രഹാം ജെ.പുതുമന എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: