കോട്ടയം: മന്നം സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ 7ന് നടക്കുന്ന അത്തച്ചമയ ഘോഷയാത്രയുടെ ലോഗോ പ്രകാശനം ചെയ്തു. പ്രസിഡന്റ് എന്‍.ബി.നാരായണന് നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് കെ.നാരായണപിള്ള മുനിസിപ്പല്‍ കൗണ്‍സിലറും അത്തച്ചമയ ഘോഷയാത്രയുടെ പ്രൊസഷന്‍ കണ്‍വീനറുമായ വി.കെ.അനില്‍കുമാറിന് നല്കി ലോഗോ പ്രകാശനം ചെയ്തു. പിഎന്‍കെ പിള്ള, മോഹന്‍ കെ.നായര്‍, പി.ദാസപ്പന്‍നായര്‍, ആര്.വേണുഗോപാല്‍, എസ്.ജയകൃഷ്ണന്, ടി.സി.വിജയചന്ദ്രന്‍, ജയകുമാര്‍ തിരുനക്കര, കണ്ണന് മന്നക്കുന്നത്ത്, അയ്മനം ബാബുരാജ്, ഉദയശങ്കര്‍, എന്‍.കൃഷ്ണന് നായര്‍, വേണു കൈലാസ്, ബാബു തടത്തുംകുഴി, ഹരി കിഴക്കേക്കുറ്റ്, അജയ് ടി.നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: