ന്യൂയോര്‍ക്ക്: ചൈനീസ് താരം ലീ നാ യുഎസ് ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
ഞായറാഴ്ച്ച നടന്ന മത്സരത്തില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം ജെലീനാ ജാന്കോവിക്കിനെ തകര്‍ത്താണ് ലീ നാ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത്.
2011ലെ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായ ലീയ്ക്ക് ജാന്ക്കോവിക്കിനെ പരാജയപ്പെടുത്താന്‍ 57 മിനിറ്റ് മാത്രമാണ് വേണ്ടി വന്നത്. 6-3, 6-0 എന്ന സ്ക്കോറിനാണ് ലീ നാ ജാന്ക്കോവിക്കിനെ പരാജയപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: