ഹിന്ടണ്: ഹിന്ടണ്: ചൈനയുമായി ധാരണയിലാണെങ്കില്‍ പോലും അതിര്‍ത്തിയില്‍ ഇന്ത്യ സൈനിക ശേഷി ശക്തിപ്പെടുത്തുമെന്ന് പ്രതിരോധ മന്ത്രി എ കെ ആന്റണി.
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇപ്പോഴും പ്രശ്നങ്ങള്‍ നിലച്ചിട്ടില്ല. ഇതിനായി നിലവില്‍ ചര്‍ച്ചകളും നടന്നു പോരുന്നുണ്ട്.
ചൈനയുമായി ധാരണയിലാണ് ഒത്തുപോകുന്നത്. എങ്കില്‍ പോലും ചൈനയെ പോലെ ഇന്ത്യയും അതിര്‍ത്തിയില്‍ സൈനിക ശേഷി വര്‍ദ്ധിപ്പിക്കുമെന്ന് ആന്റണി പറഞ്ഞു.
ദല്‍ഹിക്കടുത്ത് ഹിന്‍ഡണ്‍ വ്യോമയാന കേന്ദ്രത്തിലെ ഇന്ത്യന്‍ നാവിക സേനയുടെ ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: