കാസര്‍കോട്: മതസ്പര്ദ്ദക്കും വര്‍ഗ്ഗീയതക്കുമെതിരെ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തിക്കൊണ്ട് കാസര്‍കോട്ട് മാനവമൈത്രി സംഗമം നടന്നു. ഗവണ്മെനൃ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്റ്റ് പി.പി.ശ്യാമളാദേവിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടി എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ.ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. മൈത്രി ഭവന പദ്ധതിയുടെ വിഭവസമാഹരണ അഭ്യര്‍ത്ഥന ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് വിവിധ മതപ്രതിനിധികളായ ശിവഗിരി മഠം പ്രേമാനന്ദ സ്വാമി, കോട്ടകണ്ണി സെന്്ജോസഫ് ചര്‍ച്ച് ഫാദര്‍ മാണി മേല്‍വട്ടം എന്നിവര്‍ക്ക് കൈമാറി. മൈത്രി സന്ദേശ രചന പ്രേമനാന്ദ സ്വാമി പ്രകാശനം ചെയ്യുകയും ഫാദര്‍ മാണിമേല്വട്ടം ഏറ്റുവാങ്ങുകയും ഇവര്‍ മൈത്രി സന്ദേശം നല്‍കുകയും ചെയ്തു. മഞ്ചേശ്വരം എം.എല്‍.എ. പി.ബി.അബ്ദുള്‍ റസാഖ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുറഹിമാന്, ജനശ്രീ ജില്ലാ ചെയര്മാന് കെ.നീലകണ്ടഠന്, കാസര്‍കോട് ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്റ്റ് മൂസാ ബി ചെര്‍ക്കളം, കാസര്‍കോട് ഗവ. ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് അനിതാഭായി, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ അഡ്വ.കെ.ശ്രീകാന്ത്, അഡ്വ.സുരേഷ്ബാബു, അസീസ് കടപ്പുറം, അഡ്വ.ബെന്നി ജോസഫ്, എ.അബ്ദുള്‍ റഹിമാന്‍, പ്രസ് ക്ളബ് ട്രഷറര്‍ ഉണ്ണികൃഷ്ണന് പുഷ്പഗിരി, സ്വാതന്ത്യ്ര സമര സേനാനി കെ.എം.കെ.നമ്പ്യാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. റോട്ടറി ക്ളബ് പ്രസിഡണ്റ്റ് ജെയ്സണ്‍ ജേക്കബ് സ്വാഗതവും പീപ്പിള്‍സ് ഫോറം പ്രസിഡണ്റ്റ് എം.കെ.രാധാകൃഷ്ണന് നന്ദിയും പറഞ്ഞു. അണങ്കൂറ്‍, മീപ്പുഗിരി, തളങ്കര എന്നിവിടങ്ങളില്‍ നിന്ന് ആരംഭിച്ച മൈത്രി ജാഥയോടായിരുന്നു സംഗമത്തിണ്റ്റെ തുടക്കം. ജില്ലാ ഭരണകൂടം, ജില്ലാ പോലീസ്, കാസര്‍കോട് റോട്ടറി ക്ളബ്, ജില്ലാ റസിഡന്‍സ് അസോസിയേഷന്, വ്യാപാരി വ്യവസായി ഏകോപന സമിതി, കാസര്‍കോട് പീപ്പിള്‍സ് ഫോറം, ജനശ്രീ, കുടുംബശ്രീ, നെഹ്റുയുവകേന്ദ്ര, എന്‍.എസ്.എസ്., സ്കൗട്ട് ആണ്റ്റ് ഗൈഡ്സ്, പൊന്‍പുലരി, രാഷ്ട്രീയ സാമൂഹിക സംഘടനകള്‍, ക്ളബുകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അണങ്കൂരിലെ മൈത്രി ജാഥ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്റ്റ് കെ.അഹമ്മദ് ഷെയരെഫും മീപ്പുഗിരി മൈത്രി ജാഥ ജില്ലാ റസിഡന്‍സ് അസോസിയേഷന് പ്രസിഡണ്റ്റ് ഇ.ചന്ദ്രശേഖരന് നായരും തളങ്കര മൈത്രി ജാഥ കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്കയും ഫ്ളാഗ് ഓഫ് ചെയ്തു. ബട്ടമ്പാറ ഗണേഷ് ആര്‍ട്സ് ആനൃ സ്പോര്‍ട്സ് ക്ളബ്, ഹീറോസ് ചൂരി എന്നിവയുടെ നേതൃത്വത്തില്‍ ലഘുപാനീയ വിതരണം നടത്തി.
പൊലിമയ്ക്ക് മങ്ങലേല്‍പ്പിച്ച് ഉദ്ഘാടനം
കാസര്‍കോട്: ജനമനസ്സുകളില്‍ സ്നേഹം നിറയ്ക്കാന്‍ സംഘടിപ്പിച്ച മാനവമൈത്രി സംഗമത്തില്‍ ഉദ്ഘാടനം അതിണ്റ്റെ പൊലിമയ്ക്ക് മങ്ങലേല്‍പ്പിക്കുന്നതായിരുന്നു. മതസ്പര്ദ്ദയ്ക്കും വര്‍ഗ്ഗീയതയ്ക്കുമെതിരെ കാസര്‍കോട്ടുകാരുടെ മനസ്സുകള്‍ ഒന്നിപ്പിക്കാനായിരുന്നു ഇന്നലെ മാനവ മൈത്രി സംഗമം സംഘടിപ്പിച്ചത്. ജില്ലാ ഭരണകൂടം, ജില്ലാ പോലീസ് എന്നിവയോടൊപ്പം വിവിധ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സംഗമം. പി.കരുണാകരന് എംപി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന സംഗമം എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എയാണ് നിര്‍വ്വഹിച്ചത്. കാസര്‍കോട്ടെ അക്രമസംഭവങ്ങളില്‍ പ്രതിചേര്ക്കപ്പടുന്നവരെ സഹായിക്കുന്ന എംഎല്‍എയെ കൊണ്ട് തന്നെ ഉദ്ഘാടനം ചെയ്യിച്ചത് അതിണ്റ്റെ പൊലിമയ്ക്ക് മങ്ങലേല്‍പ്പിച്ചതായി ആരോപണം. കഴിഞ്ഞ വര്‍ഷത്തെ മാനവ സൗഹാര്‍ദ്ദ സംഗമം ആഭ്യന്തരമന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന് നിലവിളക്ക് കൊളുത്തിയായിരുന്ന ഉദ്ഘാടനം നിര്‍വ്വഹിച്ചത്. നിലവിളക്ക് കൊളുത്താതെ ലീഗ് എംഎല്‍എമാര്‍ മാറി നിന്നത് അന്ന് ഏറെ വിവാദമായിരുന്നു. അതിനാല്‍ ഇത്തവണ നിലവിളക്ക് കൊളുത്തിക്കൊണ്ടുള്ള ചടങ്ങ് പൂര്‍ണമായും ഉപേക്ഷിക്കുകയായിരുന്നു. നാടിണ്റ്റെ സംസ്കാരത്തെ അസഹിഷ്ണുതയോടെ കാണുന്നവര്‍ മാനവ സൗഹാര്‍ദ്ദം എന്ന ആശയം ഉയര്‍ത്തിപ്പിടിക്കുന്നത് എങ്ങനെ എന്ന ചോദ്യം ഉയരുന്നു. സംഗമത്തിണ്റ്റെ ഭാഗമായി അണങ്കൂറ്‍, മീപ്പുഗിരി, തളങ്കര എന്നിവിടങ്ങളില്‍ നിന്നാണ് മൈത്രി ജാഥ ആരംഭിച്ചത്. യുവജന പങ്കാളിത്തം ഉറപ്പ് വരുത്തുമെന്ന വാഗ്ദാനം വൃഥാവിലാക്കിക്കൊണ്ട് നിര്‍ബന്ധത്തിനുവഴങ്ങി ചുരുക്കം സ്കൂള്‍ കുട്ടികളുടേയും പ്രചരണം ആഗ്രഹിക്കുന്ന ഏതാനും വ്യക്തികളുടേയും പങ്കാളിത്തം എന്നതിലേക്കാണ് പരിപാടി നടന്നത്. എല്ലാ മതങ്ങളുടേയും അന്തഃസത്ത യുവജനങ്ങളിലേക്ക് പകര്‍ന്ന് കൊടുത്ത് ഒരു തലമുറയെ വാര്‍ത്തെടുത്താല്‍ മാത്രമേ ഇവിടുത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ കഴിയുവെന്നാണ് പൊതുജനാഭിപ്രായം. മതസൗഹാര്‍ദ്ദവും മതമൈത്രിയും മതേതരത്വവും ആഗ്രഹിക്കുന്ന സമൂഹത്തിനുമുന്നില്‍ ചില വ്യക്തികള്‍ അതിനെ തങ്ങളുടെ പ്രചരണത്തിന് വേണ്ടി ഫാഷന്‍ ആക്കുന്നതിനെതിരെ വിമര്‍ശനമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: