കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന് ടെണ്ടുല്‍ക്കറിന് തന്റെ ഇരുന്നൂറാമത്തെ ടെസ്റ്റ് ജന്മനാടായ മുംബയില്‍ കളിക്കാന്‍ ബി.സി.സി.ഐ അവസരമൊരുക്കുന്നു. കൊല്‍ക്കത്തയില്‍ ഇന്നു ചേര്‍ന്ന ബി.സി.സി.ഐ യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനം എടുത്തത്. ബി.സി.സി.ഐയുടെ തീരുമാനത്തോടെ സച്ചിന് ടെസ്റ്റില്‍ നിന്നും വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമായി. നേരത്തെ സച്ചിന് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു.
രണ്ടു ടെസ്റ്റുകളും അഞ്ചു ഏകദിനങ്ങളും അടങ്ങുന്ന പര്യടനത്തിനായി ഇന്ത്യയിലേക്ക് വരാന്‍ വെസ്റ്റ് ഇന്‍ഡീസിനെ ഇന്നു ചേര്‍ന്ന ബി.സി.സി.ഐ യോഗം ക്ഷണിച്ചു. കൊല്‍ക്കത്തയിലും മുംബയിലുമാണ് ടെസ്റ്റുകള്‍ നടക്കുക.
ഇന്ത്യന്‍ ടൂറിനായി വെസ്റ്റ് ഇന്‍ഡീസിനെ ക്ഷണിച്ചു കൊണ്ടുള്ള അറിയിപ്പ് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന് അയച്ചതായി ബി.സി.സി.ഐ വൃത്തങ്ങള്‍ പറഞ്ഞു. അന്തിമ തീരുമാനം ബി.?സി.സി.ഐയുടെ ടൂര്‍സ് ആന്‍ഡ് ഫിക്സചേഴ്സ് കമ്മിറ്റി എടുക്കും.
198 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള സച്ചിന് 53.86 ശരാശരിയോടെ 15,?837 റണ്‍സാണ് നേടിയിട്ടുള്ളത്. 51 സെഞ്ച്വറികളും സച്ചിന് ടെസ്റ്റില്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: