ഹരാരെ: സിംബാബ്വെക്കെതിരായ ഏകദിന പരമ്പര പാക്കിസ്ഥാന് സ്വന്തമാക്കി. മൂന്നാം ഏകദിനത്തില്‍ സിംബാബ്വെയെ 108 റണ്‍സിനാണ് പാക്കിസ്ഥാന് പരാജയപ്പെടുത്തിയത്. ടോസ് നേടിയ സിംബാബ്വെ പാക്കിസ്ഥാനെ ബാറ്റിംഗിനയക്കുകയായിരുന്നു. നിര്‍ദ്ദിഷ്ട 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സെടുത്ത പാക്കിസ്ഥാനെതിരെ സിംബാബ്വെക്ക് 152 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. 48 റണ്‍സെടുത്ത മാല്‍ക്കം വാളറാണ് സിംബാബ്വെയുടെ ടോപ്സ്കോറര്‍. മസാക്കസയും (25) ടെയ്ലറും (26) ഉത്സേയയും (23) രണ്ടക്കം കടന്നു. 40 ഓവറില്‍ ആതിഥേയര്‍ പുറത്താവുകയായിരുന്നു. പാക്കിസ്ഥാനുവേണ്ടി ഹഫീസ്, അബ്ദുര്‍ റഹ്മാന്, സയ്യദ് അജ്മല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റുചെയ്ത പാക്കിസ്ഥാന് മിസ്ബ ഉള് ഹഖിന്റെ കരുത്തിലാണ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സ് നേടിയത്. സ്കോര്‍ 66 ല്‍ എത്തിയശേഷമാണ് ആദ്യ വിക്കേറ്റ്ടുക്കാന്‍ സിംബാബ്വെക്ക് കഴിഞ്ഞത്. 38 റണ്‍സെടുത്ത നാസിര്‍ ജംഷെദ് ചതാരയുടെ പന്തില്‍ ടെയ്ലര്‍ക്ക് പിടി നല്കി മടങ്ങി. തുടര്‍ന്നെത്തിയ മുഹമ്മദ് ഹഫീസ് പരിക്കേറ്റ് പുറത്തായി. അര്‍ധസെഞ്ച്വറി കണ്ടെത്തിയ ഷെഹ്സാദ് മസാക്കസയുടെ പന്തില്‍ പുറത്തായതോടെ മിസ്ബ ക്രീസിലെത്തി. 85 പന്തില്‍നിന്നും 54 റണ്‍സാണ് ഷെഹ്സാദ് കൂട്ടിച്ചേര്‍ത്തത്. മിസ്ബയും അമീനും ചേര്‍ന്ന് പാക് സ്കോറിന് വേഗത നല്കി. 25 പന്തില്‍നിന്നും 33 റണ്‍സാണ് അമീന് കൂട്ടിച്ചേര്‍ത്തത്. 85 പന്തുകള്‍ നേരിട്ട മിസ്ബ 67 റണ്‍സെടുത്തു. സര്‍ഫ്രാസ് അഹമ്മദ് 13 പന്തില്‍നിന്നും 22 റണ്‍സും നേടി. സിംബാബ്വെക്കുവേണ്ടി ചതാര മൂന്ന് വിക്കേറ്റ്ടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: